ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് കടക്കാൻ സാധ്യത: രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറുന്നു. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ബന്ധങ്ങളുള്ള ബിഷപ്പ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് അന്വേഷണ സംഘം കത്ത് നൽകി. കുരുക്ക് മുറുകിയതോടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

ഇതു വരെയുള്ള അന്വേഷണ പുരോഗതി വൈക്കം ഡിവൈഎസ്പി ഇന്ന് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കും. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ജലന്ധറിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുക. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പൊലീസീന്‍റെ സഹായം തേടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിൽ ഉന്നത തലത്തിൽ ബിഷപ്പിന് സ്വാധീനം ഉള്ളതിനാൽ കരുതലോടെയാണ് പൊലീസ് നീക്കം.

ഇതു വരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് കന്യാസ്ത്രീയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം . കൂടുതൽ തെളിവുകൾ അടങ്ങുന്ന കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പരാതിയിൽ പറയുന്ന ദിവസങ്ങളിൽ കുറവിലങ്ങാടിനു പുറമെയുള്ള സ്ഥലങ്ങളിൽ ബിഷപ്പ് താമസിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ജലന്ധർ രൂപതക്ക് കീഴിലുള്ള കണ്ണൂരിലെ മഠത്തിലെത്തി തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം തനിക്കെതിരെ നടന്ന പീഡനങ്ങൾ കന്യാസ്ത്രീ അറിയിക്കാൻ വൈകിയെന്ന സഭയുടെ വാദങ്ങൾ പൊളിയുകയാണ്. പീഡന വിവരം ചൂണ്ടിക്കാട്ടി മൂന്ന് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂൺ 22ന് നൽകിയ പരാതിയിൽ സഭയിൽ നിന്നും നീതി കിട്ടാത്തതിനാൽ നിയമ നടപടിക്ക് താൻ ഒരുങ്ങുകയാണെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ പരാതിയിൽ ഒരു നടപടിയും വത്തിക്കാൻ സ്വീകരിച്ചില്ലെന്ന ആക്ഷേപവും കന്യാസ്ത്രീ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പോലീസിന്റെ സഹായം തേടുന്നത്.

കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാടിന് പുറത്ത് താമസിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെത്തി തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം തയാറെടുക്കുന്നുണ്ട്.

Top