ആ കളി ഇങ്ങോട്ട് വേണ്ട! പരാതിയുമായി വന്ന ഫ്രാങ്കോ ബിഷപ്പിന്റെ പ്രതിനിധിയേ ഡി.ജി.പി മടക്കി വിട്ടു

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്‍റെ പ്രതിനിധി ഡിജിപി ലോക്നാഥ് ബഹ്റയെ കണ്ടു എങ്കിലും പരാതി വാങ്ങിക്കാതെ മടക്കി വിട്ടു. കന്യാസ്ത്രീക്കെതിരായ പരാതി ഈ ഘട്ടത്തിൽ സ്വീകരിക്കില്ല. എന്തേലും പറയാൻ ഉണ്ടേൽ അത് കോട്ടയം എസ്.പിയുടെ അടുത്ത് പോയി പറയുക. ഈ വിഷയത്തിൽ ബിഷപ്പിന്റെ പരാതി വേണ്ട. ഡി.ജി.പി തീർത്ത് പറഞ്ഞു.   ഫാ. പീറ്ററാണ് ഡിജിപിയെ കണ്ടത്.

ബിഷപ്പ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്. കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.

 

Top