ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നു. ഇയാളുടെ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്ന ഡോക്ടറും പൊലീസും അച്ഛനെ കളിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദേഹമാസകലം മുറിവേറ്റ് രക്തമൊലിപ്പിച്ച് അവശനിലയിലായ മനുഷ്യനെയാണ് സംഘം പരിഹസിക്കുന്നത്. അധികൃതർ എന്ന നിലയിൽ എത്ര നിരുത്തരവാദിത്തത്തോടെയാണ് പെരുമാറ്റം എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.

കഴിഞ്ഞ വർഷം ജൂണിലാണ് ബിജെപി എംഎൽഎയായ സെന്‍ഗാറും അനുയികളും ചേർന്ന് പരാതിക്കാരിയായ പെൺകുട്ടയെ പീഡിപ്പിച്ചത് . എന്നാൽ പരാതി നല്‍കിയ യുവതിയുടെ കുടുംബത്തെ ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. മാഖി പോലീസില്‍ പരാതി നൽകിയിട്ടും എം എല്‍ എക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. എം എല്‍ എയെ ഒഴിവാക്കി പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയാണ് ഉണ്ടായത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ഉന്നാവോ എസ് പി ഉള്‍പ്പെടെയുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. പിന്നാലെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പെൺ‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കൾ ഉള്‍പ്പെടെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടും എന്താണ് സേഗറിനെ അറസ്റ്റ് ചെയ്യാത്തത് എന്ന് അലഹാബാദ് ഹൈക്കോടതി വരെ ഉത്തർ പ്രദേശ് സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. സേഗറിനെ അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ തീർപ്പിലെത്തണമെന്ന് വരെ കോടതിക്ക് പറയേണ്ടിവന്നു. നാടകീയമായ ഈ സംഭവങ്ങൾക്കൊടുവിലാണ് സേഗറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Top