ബിഎംഡബ്ല്യു ആര്‍ട്ട് കാര്‍ ഇന്ത്യയില്‍

കൊച്ചി: ഇറ്റലിയിലെ പ്രശസ്ത കലാകാരന്‍ സാന്‍ഡ്രോ ചിയ നിര്‍മ്മിച്ച 13-ാമത് ആര്‍ട്ട് കാര്‍ ബിഎംഡബ്ല്യു, ന്യൂഡല്‍ഹിയിലെ ആര്‍ട്ട് ഫെയറില്‍
അവതരിപ്പിച്ചു. 1992-ലാണ് 13 ആമത്മത് ആര്‍ട്ട് കാര്‍ സാന്‍ഡ്രോ ചിയ രൂപകല്‍പന ചെയ്തത്. അതിന്‍റെ 25-ആം വാര്‍ഷികം കൂടിയാണ് 2017.
കലയുടെ ഉത്തമ സൃഷ്ടികളായ ബിഎംഡബ്ല്യു ആര്‍ട്ട് കാറുകള്‍ റോളിംഗ് സ്‌കള്‍പ്‌ചേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. 1975 മുതല്‍ 18 പ്രമുഖ കലാകാരന്മാര്‍ ആര്‍ട്ട് കാറുകളുടെ പണിപ്പുരയിലാണ്.
ഫ്രഞ്ച് കാര്‍ ഡ്രൈവറും കലാകാരനുമായ ഹെര്‍വ് പൗളിനും ബിഎംഡബ്ല്യു മോട്ടോര്‍ സ്‌പോര്‍ട്ട് ഡയറക്ടര്‍ ജോഷെന്‍ നീര്‍പാഷും കലാകാരനായ അലക്‌സാണ്ടര്‍ കാല്‍ഡറിനോട് ഒരു വാഹനം രൂപകല്‍പ്പന ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് ബിഎംഡബ്ല്യു ആര്‍ട്ട് കാര്‍ ശേഖരത്തിന് തുടക്കമിട്ടത്. 1975 ല്‍ 24 ഹവേഴ്‌സ് ഓഫ് ലെ മാന്‍സ് റേസില്‍ അവതരിപ്പിക്കപ്പെട്ട ബിഎംഡബ്ല്യു 3.0 സിഎസ്എല്‍ എന്ന കാറാണ് ആദ്യം അങ്ങിനെ രൂപംകൊണ്ടത്.
അതിനു ശേഷം 17 അന്താരാഷ്ട്ര കലാകാരന്മാര്‍ ബിഎംഡബ്ല്യു മോഡലുകള്‍ ഡിസൈന്‍ ചെയ്തു. 13-ാമത് ബിഎംഡബ്ല്യു ആര്‍ട്ട് കാറില്‍ സാന്‍ഡ്രോ ചിയയുടെ ദൃശ്യഭാഷ വാക്കുകള്‍ക്കതീതമാണ്. ഗ്രാമീണ അര്‍ക്കാഡിയന്‍ പരിവേഷമാണ് അതിനുള്ളത്. ഒരു ചിത്രവും ഒരു ലോകവുമാണ് ഞാന്‍ സൃഷ്ടിച്ചത്. നോക്കുന്നതെല്ലാം ഒരു മുഖമായി മാറുന്നു. മുഖം ഒരു ശ്രദ്ധാ കേന്ദ്രമാണ്. ജീവിതത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധാ കേന്ദ്രം : സാന്‍ഡ്രോ ചിയ പറയുന്നു.

Top