മൊബൈലില്‍ ചാര്‍ജ് തീര്‍ന്നപ്പോള്‍ അമ്മയുടെ ഫോണ്‍ കളിക്കാനായി ചോദിച്ചു; ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു

കോതമംഗലം: അമ്മയുടെ ഫോണ്‍ കളിക്കാന്‍ നല്‍കാത്തതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു. കുട്ടമ്പുഴ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് രാവിലെ 11മണിയോടെ ആത്മഹത്യ ചെയ്തത്.

രാവിലെ എഴുന്നേറ്റപ്പോള്‍ വിദ്യാര്‍ത്ഥിയുടെ ഫോണില്‍ 10 ശതമാനം ചാര്‍ജ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് അമ്മയുടെ ഫോണ്‍ കുട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടില്‍ കരണ്ടില്ലാത്തതുകൊണ്ട് വെറുതെ ഫോണ്‍ ഉപയോഗിച്ച് ചാര്‍ജ് നഷ്ടപ്പെടുത്തേണ്ട എന്നു കരുതി കുട്ടിയുടെ അമ്മ ഫോണ്‍ കൊടുത്തില്ല.

തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് പോയി. അല്‍പസമയത്തിനു ശേഷം തിരിച്ചെത്തിയപ്പോഴാണ് മകന്‍ തൂങ്ങിനില്‍ക്കുന്നത് ഇവര്‍ കണ്ടത്. തുടര്‍ന്ന് അമ്മ നിലവിളിച്ച് ആള്‍ക്കാരെ കൂട്ടുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Top