Fitness Health

ഇനി കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മുലപ്പാല്‍

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് മുലപ്പാല്‍. ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറതന്നെ മുലപ്പാലാണ്. പരമാവധി മൂന്നോ നാലോ വയസ് വരെയാണ് അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത്. പിന്നീട് ഭക്ഷണം കൊടുത്ത് തുടങ്ങുകയാണ് പതിവ്. എന്നാല്‍ ഭക്ഷണത്തില്‍ നിന്നും ലഭിക്കാത്ത മറ്റ് ചിലത് കൂടി മുലപ്പാല്‍ നല്‍കുന്നുണ്ട്.

മുതിര്‍ന്നു കഴിഞ്ഞാല്‍ മുലപ്പാലിന്റെ പോഷകഗുണം അറിയുക സാധ്യമല്ല. അതിനാല്‍ തന്നെ വിലമതിക്കാനാകാത്ത ഈ ഘടകങ്ങളെ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ചില മരുന്ന് കമ്പനികള്‍.

‘DowDuPont Inc’ , ‘BASF’ എന്നീ കമ്പനികളാണ് നിര്‍ണ്ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതായത് മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന ‘ഹ്യൂമണ്‍ മില്‍ക്ക് ഒലിഗോസാക്രൈഡ്’ എന്ന ഘടകം മനുഷ്യന്റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്ന് കമ്പനികള്‍ പറയുന്നു. ഇത് വയറ്റില്‍ ചെന്നുകഴിഞ്ഞാല്‍ ദഹിക്കാതെ കിടക്കും, ശേഷം അങ്ങനെ തന്നെ മലാശയത്തിലെത്തും. അവിടെ വച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ചിലയിനം ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് അവ സഹായം നല്‍കുന്നു. വിവിധ തരത്തിലുള്ള അണുബാധകളെ ചെറുക്കാനും മറ്റ് പല അസുഖങ്ങളെയും പ്രതിരോധിക്കാനുമുള്ള കഴിവ് അതോടെ നമുക്ക് നേടാനാകുന്നുവെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.

മനുഷ്യശരീരത്തെ ആരോഗ്യമുള്ളതാക്കി കാത്തുസൂക്ഷിക്കാന്‍ അത്രമാത്രം സഹായകമാകുന്ന മരുന്നായിരിക്കും ഇവര്‍ വികസിപ്പിച്ചെടുക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്നവരും അഭിപ്രായപ്പെടുന്നത്.

Related posts

വണ്ണം കൂടി തൂങ്ങുന്ന തുടകൾ ഒഴിവാക്കൂ, ശരീര ഭംഗി കൂട്ടൂ; ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം

subeditor12

നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഉള്ള വഴികൾ

subeditor

അമിതമായി വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ രോഗത്തെ സൂക്ഷിച്ചോളൂ…

ഇന്ത്യയിലെ 57% ഡോക്ടർമാർക്കും യോഗ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന

subeditor

ജനിച്ച് 22 സെക്കന്‍റോളം ശ്വസിക്കാനാവിതിരുന്ന കുഞ്ഞിനു പിന്നീടു സംഭവിച്ചതിങ്ങനെ

ഫ്രാൻസീസ് ലോകത്തോട് വിടപറഞ്ഞത് 6പേർക്ക് ജീവിതം നല്കി

subeditor

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

subeditor12

ഗുളികകളില്ലാത്ത കാലം വരുന്നു!

subeditor

കിടപ്പറയില്‍ ഇണയെ നിരാശയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക; ഈ അഞ്ച് പഴങ്ങള്‍ നിങ്ങലെ കിടപ്പറയിലെ പടക്കുതിരയാക്കും

subeditor10

ജിംനേഷ്യങ്ങളില്‍ സംഭവിക്കുന്നത് എന്ത് ? സിക്‌സ് പാക്കുമായി പുറത്തിറങ്ങാന്‍ പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന മെനബോള്‍ ഉള്‍പ്പെടെയുള്ള ഇഞ്ചക്ഷന്‍

subeditor

മീൻ വൃത്തിയാക്കിയപ്പോൾ സ്വർണ്ണ ആഭരണങ്ങൾ വെള്ളി നിറമായി

subeditor

സ്‌ത്രീകളില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ എന്തെല്ലാം…?