Business Markets

ഓഫറുകളുടെ പെരുമഴയുമായി ബിഎസ്എന്‍എല്‍, ദിവസം 4ജിബി ഡാറ്റ, സൗജന്യ കോള്‍

ബിഎസ്എന്‍എല്‍ വമ്പന്‍ ഓഫറുമായി രംഗത്ത്. ദിവസം 4 ജിബി ഡേറ്റ നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 444 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ ദിവസം 4 ജിബി ഡാറ്റ ലഭ്യമാകും. 3 മാസം വരെയാണ് കാലാവധി.

ഇന്ന്‌ മുതല്‍ ഓഫര്‍ നിലവില്‍ വരുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഓഫര്‍ രാജ്യവ്യാപാകമായി ലഭ്യമാകും. ഇന്ത്യയില്‍ ഇതാദ്യമായാണ് ദിവസം 4ജിബി ഡാറ്റ ലഭിക്കുന്ന ഓഫര്‍ ഒരു സേവനദാതാവ് പ്രഖ്യാപിക്കുന്നത്. നിലവില്‍ ഒരു മൊബൈല്‍ സേവന ദാതാവും ഒരു ദിവസം ഇത്രയും ജിബി സൗജന്യമായി നല്‍കുന്നില്ല. ഇപ്പോള്‍ നിലവിലുള്ള ഓഫറുകളില്‍ ചെറിയ മാറ്റവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ നിലവിലുള്ള 444 രൂപയുടെ ഓഫറിന് പകരമായിരിക്കും പുതിയ ഓഫര്‍ ലഭിക്കുക. ഒപ്പം 179 രൂപയ്ക്ക് 23800 സെക്കന്‍ഡ് ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ കോള്‍ ലഭിക്കുന്ന ഓഫറും ബിഎസ് എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസം 3 ജിബി ഡാറ്റാ ലഭിച്ചിരുന്ന 333 രൂപയുടെ ഓഫര്‍ കാലാവധി മൂന്ന് മാസത്തില്‍ നിന്നും രണ്ട് മാസമാക്കി ചുരുക്കി. 159 രൂപയുടെ 20300 സെക്കന്‍ഡുകള്‍ സൗജന്യ കോള്‍ ലഭിക്കുന്ന ഓഫറിന്റെ കാലാവധി 30 ല്‍ നിന്നും 28 ആക്കി കുറച്ചു.

നേരത്തെ നിലവിലെ രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പുതുക്കി നിശ്ചയിച്ചിരുന്നു. ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് സൗജന്യ കോളുകളും 500 എംബി ഡാറ്റയും നല്‍കിയിരുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്ന് ജിബി ഡാറ്റ നല്‍കുന്ന 339 രൂപയുടെ പ്ലാനുമാണ് പുതുക്കി നിശ്ചയിച്ചത്.

പുതിയ തീരുമാനപ്രകാരം, 146 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ കോളുകള്‍ക്കൊപ്പം ഒരു ജീബി ഡാറ്റയും ഇനി ലഭിക്കും. പ്ലാനിന്റെ വാലിഡിറ്റി 28ല്‍ നിന്നും 26 ദിവസമാക്കി ചുരുക്കി.

339 രൂപയുടെ പ്ലാനില്‍ നേരത്തെ ഉണ്ടായിരുന്ന ദിവസം മൂന്ന് ജിബി ഡാറ്റയ്ക്കും ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാത്ത കോളുകള്‍ക്കുമൊപ്പം മറ്റു നമ്പറുകളിലേക്ക് സൗജന്യമായി വിളിക്കാവുന്ന സമയപരിധി 25 മിനിറ്റില്‍ നിന്നും 30 മിനിറ്റാക്കിയും ഉയര്‍ത്തി.

90 ദിവസമായിരിക്കും പ്ലാനിന്റെ വാലിഡിറ്റി.

ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന ട്രിപ്പിള്‍ ഏയ്‌സ് 333 ഓഫറിന്റെ കാലാവധി 90ല്‍നിന്ന് 60 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും 30 ദിവസം സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള 159 രൂപയുടെ വോയിസ് പ്ലാനിന്റെ കാലാവധി 30ല്‍നിന്ന് 28 ആക്കി കുറച്ചിട്ടുണ്ട്. 20300സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്നതാണ് ഈ ഓഫര്‍.

Related posts

ടിപ്പിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ മുന്നില്‍

subeditor

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോള്‍ യുഎഎഫ്‌സി ജേതാക്കളായി

പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി വെറും 21 ദിവസം മാത്രം, സൂക്ഷിക്കുക

pravasishabdam online sub editor

ജനം ടി.വി വീണ്ടും ഞെട്ടിക്കുന്നു, വേതന വർദ്ധനവ് , ഏറ്റവും വലിയ പാർട്ടിയുടെ ചാനലായ കൈരളിക്ക് എന്തുകൊണ്ട് സംഘപരിവാർ ചാനൽ ഉണ്ടാക്കിയ നേട്ടം ആകുന്നില്ല?

subeditor

വിജയ് മല്യയടക്കം പണചാക്കുകളുടെ 7016കോടി കടം എസ്.ബി.ഐ എഴുതിതള്ളാൻ തീരുമാനിച്ചു

subeditor

ഗൃഹനി൪മ്മാണത്തിന് അനുയോജ്യമായസ്ഥലം കണ്ടെത്തുവാന്‍ ഈ നി൪ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ നല്ലത്.

subeditor

ഇന്ത്യന്‍ അമേരിക്കന്‍ പെട്രോളിയം വ്യവസായി സമീര്‍ പ്രവീണിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

subeditor

ഹോണ്ട കാര്‍സ് ഇന്ത്യ 2.24 ലക്ഷം കാറുകള്‍ തിരികെ വിളിച്ചു.

subeditor

ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര് ബോട്ട് ഹാന്ഡിലിംഗ് സര്ട്ടിഫിക്കറ്റ്

ഇന്ത്യന്‍ തീരത്തെ മത്സ്യസമ്പത്തില്‍ വന്‍ ഇടിവ്, മത്തി കേരളതീരം വിടുന്നു

subeditor

വാടക കരാര്‍ അറിയേണ്ടത് എന്തൊക്കെ?

subeditor

ഫ്‌ളിപ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്ത് മാരുതി കാര്‍ സ്വന്തമാകൂ…..

subeditor

Leave a Comment