Crime Top one news

11 കൂട്ടമരണം, കൊലയാളിയായ 12മനെ തേടി പോലീസ്,ഗയിറ്റു തുറന്നിരുന്നു, സി.സി.ടി,വി വയർ കട്ട് ചെയ്തിരുന്നു

ന്യൂഡല്‍ഹി: രാജ്യത്തേ ഞടുക്കിയ ബുരാരി സന്ത് നഗറിലേ ഒരു കുടുംബത്തിലേ 11 പേരുടെ മരണം ആത്മഹത്യ അല്ലെന്ന് പോലീസ്. ഒളിഞ്ഞിരിക്കുന്ന 12മൻ കൊലയാളി ആണെന്നും അയാളേ പിടികൂടുമെന്നും പോലീസ്. കൂട്ടമരണം ‘മോക്ഷപ്രാപ്തിയുടെ’ ഭാഗമായുള്ള ആത്മഹത്യയാണെന്നുറപ്പിച്ച മുൻ നിഗമനം ക്രൈംബ്രാഞ്ച് പോലീസ് മാറ്റി.ജൂലൈ ഒന്നിനു രാവിലെയാണു ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി (77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം (12), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണു മരിച്ചത്. സംഭവത്തിനു പിന്നിൽ പന്ത്രണ്ടാമൻ ഉണ്ട് എന്ന കാര്യത്തിൽ ബന്ധുക്കളും നിർണായക മൊഴി നല്‍കി. സംഭവത്തേ മന്ത്രവാദത്തിൽ ഒതുക്കാനാകില്ല.ബന്ധുക്കൾ പറയുന്നു

നടന്നത് കൂട്ട കൊലപാതകം, വിരൽ ചൂണ്ടുന്ന തെളിവുകൾ ഇങ്ങിനെ

സംഭവദിവസം ഭാട്ടിയ കുടുംബത്തിന്റെ പ്രധാന ഗേറ്റ് തുറന്ന നിലയിലായിരുന്നു. തുറന്ന ഗേറ്റിലൂടെയാണ് അയൽവാസികളിലൊരാൾ രാവിലെ അകത്തു കയറിയതും 11 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. ഇതാണു പന്ത്രണ്ടാമന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തെളിവായി ബന്ധുക്കൾ പറയുന്നത്. രത്രിയിൽ കൊലപാതകി ഈ വീട്ടയോ പ്രവേശിച്ചിരിക്കണം. കൊലയാളി ആയിരിക്കണം ഗെയിറ്റ് തുറന്നതും. ഈ ഗയിറ്റ് അകത്തു നിന്നു മാത്രമേ പൂട്ടാനാകൂ. നിഗമനം ഇങ്ങിനെ:- കൊലയാളി മതിൽ ചാടി കടന്ന് ഉള്ളിൽ കയറിയിരിക്കണം. കൊലപാതകം കഴിഞ്ഞ് തിരികെ പോരുമ്പോൾ മതിൽ ചാടി കടക്കാതെ ഗയിറ്റ് ഉള്ളിൽ നിന്നും തുറന്ന് പുറത്തുവരുന്നു.

കൊല്ലപ്പെട്ട ഭാട്ടിയ കുടുംബത്തിലെ മുതിർന്ന അംഗം നാരായണി ദേവി കഴുത്തിൽ ബെൽറ്റു മുറുക്കി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തി.ഇത് ഇവിടെ കൊലപാതകം നടന്നു എന്ന് തെളിയിക്കുന്ന നിർൺനായക വിവരമാണ്‌.ശേഷിച്ച 10 പേരും കഴുത്തിൽ കുരുക്കു മുറുകിയാണു മരിച്ചത്. അതായത് മറ്റുള്ളവരേ കഴുത്തു കുരുക്കി കൊലപ്പെടുത്തി. ഇത് എങ്ങിനെ സാധിക്കും എന്നാണ്‌ പോലീസിനേ കുഴപ്പിക്കുന്നത്. കൊലയാളിയേ ഒന്നിലധികം ആളുകൾ ഇതിനായി സഹായിച്ചിരിക്കാം.

സംഭവം നടന്ന രാത്രി പുലർച്ചെ രണ്ടു മുതൽ നാലു വരെ പ്രദേശത്ത് പവർകട്ടായിരുന്നു. മരണം നടന്ന വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ വയറുകൾ രണ്ടു ദിവസം മുൻപേ തന്നെ ആരോ അറുത്തു മാറ്റിയിരുന്നതായും കണ്ടെത്തി. കാവൽനായയെ മുകളിലെ നിലയിൽ കെട്ടിയിട്ട നിലയിലാണു കണ്ടെത്തിയത്. ഇതിനെ കൂട്ടിലടയ്ക്കുകയാണു പതിവ്. ഇതെല്ലാം കേസിൽ പന്ത്രണ്ടാമന്റെ സാന്നിധ്യവും കൊലപാതകവും എന്ന് സൂചന തരുന്നു. അതായത് പ്ളാൻ ചെയ്ത കൃത്യം. എല്ലാം കിറു കൃത്യമായി. ഒരു പക്ഷേ ചിലപ്പോൾ ഇതെല്ലാം ചെയ്യാൻ കൊലപ്പെട്ടവരിൽ ഒരാൾ സഹായിച്ചിരിക്കാം. വീട്ടിൽ കൊലയാളി എത്താനും പട്ടിയേ പൂട്ടിയിടാനും, വാതിൽ തുറന്ന് കൊടുക്കാനും, ക്യാമറ വയറുകൾ കട്ട് ചെയ്യാനും വീട്ടിലുള്ള ആരേലും സഹായിച്ചിരിക്കാം. ദിവസങ്ങൾക്ക് മുമ്പേ പ്ളാൻ ചെയ്തിരിക്കാം. എല്ലാം കൊലപാതകവും കഴിഞ്ഞ് അവസാനം 12മൻ വീട്ടിൽ നിന്നും കൊല നടത്താൻ സഹായിച്ച ആളെയും ചതിയിൽ കൊന്ന് ആ തെളിവും ഇല്ലാതാക്കുന്നു.

മരിച്ചവരുടെ മാനസിക നില സംബന്ധിച്ച കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായി ‘സൈക്കളോജിക്കൽ ഓട്ടോപ്സി’ക്ക് ഒരുങ്ങുകയാണു പൊലീസ്. മരണത്തിന് തൊട്ടുമുൻപ്, അല്ലെങ്കിൽ അവസാന നിമിഷങ്ങളിൽ 11 പേരുടെയും മാനസിക നില എന്തായിരുന്നുവെന്നു പരിശോധിക്കുകയാണു ലക്ഷ്യം. അന്വേഷണം ചിലപ്പോൾ ആഴ്ചകൾക്കും മാസങ്ങൾക്കും മുൻപു വരെയുള്ള മാനസികനില പരിശോധനയിലേക്കു നീളും. മരിച്ചവരുടെ ബന്ധുക്കളിൽനിന്നും ഇവരുമായി ബന്ധമുണ്ടായിരുന്ന മറ്റുള്ളവരിൽനിന്നും ഉൾപ്പെടെ ശേഖരിക്കുന്ന വിവരങ്ങളാണ് ഇക്കാര്യത്തിൽ ഉപയോഗിക്കുക.

കൊലപാതകത്തിനു കേസ് രജിസ്റ്റർ ചെയ്തു

11 പേരുടെ കൂട്ട മരണം ആത്മഹത്യ എന്നതു മാറ്റി കൊലപാതകമായി കേസ് രജിസ്റ്റർ ചെയ്തു. കൊലയാളിക്കായി പോലീസ് വലിയ അന്വേഷണത്തിലാണ്‌. 200 പേരേ ഇതിനകം കസ്റ്റഡിയിൽ ചോദ്യം ചെയ്തു.ഗീത മാ എന്ന പേരിലുള്ള പൂജാരിണിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ വീട്ടിൽ ചെറുക്ഷേത്രം നിർമിക്കാനും പൂജിക്കാനും വേണ്ടിയാണു താൻ സാധാരണ പോകാറുള്ളതെന്നും ഭാട്ടിയ കുടുംബത്തിൽ ഇതുവരെ പോയിട്ടില്ലെന്നുമാണ് ഇവർ പറയുന്നത്. ലളിതിനെ ആദ്യമായി കാണുന്നതു സംഭവത്തിനു പിന്നാലെ ടിവിയിലാണെന്നും ഗീത പറഞ്ഞു. ബുരാറാരിയിലെ വീട് നിർമിച്ച കോൺട്രാക്ടറുടെ മകളാണ് ഗീത.മരിച്ചവരില്‍ ഉള്‍പ്പെട്ട പ്രിയങ്ക ഭാട്ടിയയുടെ പ്രതിശ്രുത വരനെ ചോദ്യം ചെയ്തു. പ്രിയങ്കയുടെ വിവാഹം ഈ വര്‍ഷം അവസാനം നടക്കാനിരിക്കേയാണു മരണം. ഭാട്ടിയ കുടുംബം ഏതെങ്കിലും അനാചാരങ്ങള്‍ക്ക് അടിപ്പെട്ടിരുന്നതായി തനിക്ക് അറിയില്ലെന്ന് ഇയാൾ മൊഴി നല്‍കി പ്രിയങ്കയ്ക്കു ജാതകദോഷം ഉള്ളതിനാലാണു വിവാഹം നീണ്ടുപോയതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയുടെ വിവാഹനിശ്ചയം

Related posts

കൊച്ചിയിൽ മുന്തിയ ലഹരി മരുന്നായ ഐസ് മെത്ത് പിടികൂടിയ സംഭവത്തിൽ അന്വേഷണം അന്തർദേശീയ ലഹരി മരുന്ന് മാഫിയയിലേയ്ക്ക്

ഭാര്യ സാരി ഉടുക്കാത്തതിന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

പ്രവാസി മലയാളി പൂട്ടിയിട്ട ഭാര്യയുടെ രഹസ്യക്കാരന്റെ നില അതീവഗുരുതരം

subeditor

മകൻ പീഡിപ്പിച്ച കൊച്ചുമകളെ മുത്തശി ക്രൂരമായി കൊന്നു

കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി

subeditor6

അവളറിഞ്ഞില്ല ഇത് അവസാന ചിത്രമാണെന്ന്;ഫോട്ടോ എടുത്തശേഷം ഭാര്യയെ ഗംഗാനദിയില്‍ തള്ളിയിട്ടു കൊലപ്പെടുത്തി

നവജാത ശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കഴുത്ത് ഞെരിച്ചു കൊന്നു; മര്‍ദ്ദനത്തില്‍ കുഞ്ഞിന്റെ കരള്‍പൊട്ടി; കുട്ടി തന്റേതെന്ന് യുവതിയുടെ സുഹൃത്ത്

subeditor5

സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ്

കമിതാക്കൾ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

വിവാഹ വാഗ്ദാനം നൽകി 62കാരിയെ 57കാരന്‍ പീഡിപ്പിച്ചത് മൂന്നു വര്‍ഷം

സ്ഥിരമായി മാതാപിതാക്കളെയും സഹോദരങ്ങളെയും മർദ്ദിച്ചിരുന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു

 നാല് മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ തലക്കടിച്ചു കൊന്നു; ഇതും ഒരച്ഛനോ?

pravasishabdam news