ബിസിനസ്സിൽ അടിപതറാതെ മുന്നേറാൻ ഒരു വിജയ മന്ത്രം ; നേട്ടങ്ങൾ കൊയ്ത ഒരാളുടെ നിർദേശങ്ങൾ

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്ന സംസ്ഥാനമാണ് കേരളം. പുത്തൻ സംരഭകരെ വാർത്തെടുക്കാൻ സർക്കാർ തന്നെ പലവിധത്തിലുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. സർക്കാർ സഹായത്തോടെയോ അല്ലാതെയോ ചെറുതും വലുതുമായ നിരവധി സംരംഭങ്ങൾ നാട്ടിൽ ഒട്ടാകെ ഒറ്റക്കോ ഗ്രൂപ്പായോ തുടങ്ങുന്നുണ്ട്. വളരെ പുരോഗമനപരവും മാതൃകാ പരവുമായ ഒരു ആശയമാണ് സംരംഭകത്വം എന്നത്. സാമ്പത്തിക ഉന്നതി കീഴടക്കിയ ഒരു ബിസിനസ്സുകാരനോ / കാരിയോ ആകാൻ ആഗ്രഹിക്കാത്തവരും കുറവല്ല. എന്നാൽ നമ്മുടെ നാട്ടിൽ തുടങ്ങുന്ന ബിസിനസുകളിൽ വെറും 5 % മാത്രമേ വിജയത്തിൽ എത്തിച്ചേരുകയും 2 % മാത്രം ഉദ്ദേശിച്ച നേട്ടം കൊയ്യുകയും ചെയ്യുന്നുള്ളൂ എന്നതാണ് ഖേദകരമായ കണക്ക്. ബാക്കി വരുന്ന 95 ശതമാനം സംരംഭങ്ങളും മുന്നോട്ടു പോകാനാകാതെ പാതി വഴിയിൽ അവസാനിക്കുന്നു.

അതിന്റെ കാരണം എന്താണ് ?
അത് മറികടക്കാനുള്ള പ്രതിവിധികൾ എന്തെല്ലാമാണ് ?

ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും പടവെട്ടി മുന്നേറി ഇന്ന് 100 കോടി വരുമാനമുള്ള സ്ഥാപനത്തിന്റെ ഉടമയായി മാറിയ ജോൺ കുര്യാക്കോസ് എന്ന വ്യക്തി യുവ സംരംഭകർക്കുള്ള ചില നിർദേശങ്ങളും മാർഗ്ഗങ്ങളും പങ്കുവയ്ക്കുന്നു.

ഒരു സംരംഭകന് ആദ്യം വേണ്ടത് അർപ്പണ ബോധവും ആത്മാർത്ഥതയും കഠിനപ്രയത്നം ചെയ്യാനുള്ള മനസുമാണ്. അതായത് തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് ആ സ്ഥാപനം ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രവും തനിക്ക് അത് തന്റെ ജീവനും ആണെന്ന ആദ്യത്തെ തിരിച്ചറിവ്. ജോലികൾ നിർദേശിക്കുന്നതോടൊപ്പം ജീവനക്കാരേക്കാൾ മികച്ച രീതിയിൽ അത് ചെയ്യുവാനുള്ള മനസ്സ് ഉണ്ടാക്കാകണം.

രണ്ടാമതായി ബിസിനസ്സ് പച്ച പിടിച്ച് നല്ല രീതിയിൽ തഴച്ചു വളർന്ന ദൃഢമായ ഒരു സാമ്പത്തിക അവസ്ഥയിൽ എത്തുന്നത് വരെ അതിന്റെ ഉടമ ആ സ്ഥാപനത്തിലെ ശമ്പളം മാത്രം പറ്റുന്ന ഒരു ജീവനക്കാരൻ മാത്രമായിരിക്കണം. ബിസിനസ്സിന്റെ വളർച്ചാ കാലയളവിൽ കൈവരുന്ന പണം മറ്റൊരാവശ്യത്തിനും ചിലവാക്കരുത്. എന്നും ഇതുപോലെ നല്ല കാലം ആയിരിക്കും എന്നും കരുതരുത് ഒരു ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിൽ എടുത്തുപയോഗിക്കാൻ ആ തുക കരുതി വയ്ക്കുക തന്നെ വേണം. മൂന്നാമതായും പ്രധാനമായും വേണ്ടത് ആത്മവിശ്വാസവും സ്വപ്നം കാണാനുള്ള കഴിവുമാണ് ഏതു പ്രതിസന്ധി ഘട്ടത്തിലും നാം കണ്ട സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കും വരെ പ്രായത്തിനച്ചുകൊണ്ടിരിക്കും എന്ന ഉറച്ച തീരുമാനവും. ഇപ്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ ഏതൊരാൾക്കും മികച്ച ഒരു ബിസ്സിനസ്സുകാരനാകാൻ കഴിയും

വിശദമായ വീഡിയോ ചുവടെ ചേർക്കുന്നു:-

 

Top