ക്യാൻസർ പാരമ്പര്യ രോഗം,ജനിക്കുന്ന കുഞ്ഞിൽ നിന്നും ക്യാൻസറിന്റെ ജീൻ നീക്കം ചെയ്ത് വൻ വിജയം

ക്യാൻസർ ബാധിതരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്‌ രോഗം അടുത്ത തലമുറയിലേക്ക് പകരുന്നു എന്നത്. പല കുടുംബത്തിലും വളരെ ശക്തമായ പാരമ്പര്യ പകർച്ച മക്കളിലേക്ക് ഈ രോഗം ഉണ്ടാക്കുന്നു. ജീവിത ശൈലി മൂലം ക്യാസർ ബാധിക്കുന്നവരുടെ കുടുംബത്തിൽ ഇത് ബാധിക്കില്ല. എന്നാൽ മാതാ പിതാക്കൾക്കും, അവരുടെ മതാപിതാക്കൾക്കും ക്യാൻസർ ബാധിച്ചിരുന്നു എങ്കിൽ വളരെ സൂക്ഷിക്കുക

ഇത്തരം കുടുംബങ്ങൾക്ക് ഇതാ ഒരു ആശ്വാസം. മാതാപിതാക്കളുടെ ജീനിൽ ഉള്ള ക്യാസർ കോശങ്ങളാണ്‌ സാധാരണ കുട്ടികളുടെ ജീവികളിലേക്ക് പകരുന്നത്. എന്നാൽ ഇത്തരം ജീവികളേ നീക്കം ചെയ്ത് കുഞ്ഞുങ്ങളേ ജനിപ്പിക്കാം. മുംബൈയിൽ നടത്തിയ പരീക്ഷണം പൂർണ്ണ വിജയം.പാരമ്പര്യമായി കുടുംബത്തെ വേട്ടയാടുന്ന അർബുദ ഭീതിയിൽനിന്നു കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടണമെന്ന അമ്മയുടെ മോഹം സഫലമായി. സ്തനാർബുദത്തിനു കാരണമാകുന്ന ബിആർസിഎ1 കാൻസർ ജീൻ കുഞ്ഞുങ്ങളുടെ ശരീശകോശങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്തി കൃത്രിമ ഗർഭധാരണത്തിലൂടെ (ഐവിഎഫ്) മുപ്പത്തേഴുകാരി ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി.

അമ്മയ്ക്കും അവരുടെ സഹോദരിമാർക്കും അർബുദബാധയുണ്ടായിരുന്നതിനാലാണു ബെംഗളൂരു സ്വദേശിനി സ്വയംപ്രഭ പരിശോധന നടത്തിയത്. ബിആർസിഎ1 മ്യൂട്ടേഷൻ കണ്ടെത്തിയതോടെ, താൻ ജന്മം നൽകുന്ന കുഞ്ഞുങ്ങളിലേക്ക് ഇതു ജനിതകമായി പകരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു മാത്രമായിരുന്നു മോഹം.ഓങ്കോജീൻ നീക്കം ചെയ്യുന്നതിനായി മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ പ്രീ ഇംപ്ലാന്റേഷൻ ജെനറ്റിക് ടെസ്റ്റിങ് രീതിയാണു നടത്തിയത്. ഐവിഎഫ് വഴി ആറ് അണ്ഡങ്ങൾ ശേഖരിച്ചതിൽ രണ്ടെണ്ണത്തിൽ പ്രശ്നകാരിയായ ജീൻവ്യതിയാനം കണ്ടെത്തിയിരുന്നു. ക്യാൻസർ പകർത്തിന്ന വില്ലൻ ജീൻ പൂർണ്ണമായി നീക്കം ചെയ്തു.

ഈ തകരാറ് ഇല്ലെന്ന് ഉറപ്പുവരുത്തിയ രണ്ടെണ്ണമാണു ഗർഭാശയത്തിൽ നിക്ഷേപിച്ചത്.ജൂലൈ 20ന് ആയിരുന്നു പ്രസവം. രണ്ടു കുഞ്ഞുങ്ങളും പൂർണ ആരോഗ്യമുള്ളവരാണ്. രാജ്യത്ത് ഇത്തരത്തിൽ ഓങ്കോജീൻ നീക്കം ചെയ്തശേഷം നടത്തിയ ആദ്യപ്രസവമാണിതെന്നു ചികിൽസയ്ക്കു നേതൃത്വം നൽകിയ ഡോ. ഫിറുസ പരീഖ് പറഞ്ഞു

Top