കടുത്തുരുത്തിയിലെ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണി ട്രാപ്പിൽ പെട്ടുപോയതെന്ന് സൂചന

കടുത്തുരുത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിൽ വൈദികൻ ഫെയ്‌സ് ബുക്കിലെ ഹണിട്രാപ്പിന്റെ ഇര . എന്നാൽ പള്ളി വികാരിക്ക് പാടില്ലാത്ത ലൈംഗിക ആസക്തിയാണ് എല്ലാത്തിനും കാരണം. അച്ചനെ ഇന്നലെ തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോട്ടയം സബ്ജയിലിൽനിന്ന് ശനിയാഴ്ച വൈകീട്ടാണ് കടുത്തുരുത്തി പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി തന്നെ അച്ചനെ പൊലീസ് ചോദ്യം ചെയ്തു. കല്ലറ മണിയംതുരുത്ത് സന്റെ് മാത്യൂസ് പള്ളിയിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പിനുശേഷം 21ന് വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും.

യുവതിയും സിംബാബ്‌വെ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് വൈദികൻ നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. അച്ചനെതിരെ ആരോപിച്ച മോഷണക്കുറ്റത്തിന് മതിയായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ യുവതിയും അച്ചനും ബന്ധപ്പെട്ടതിന് തെളിവുണ്ട് താനും. ഇത് അച്ചനെ കേസിൽ കുടുക്കും. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് സ്വദേശിനിക്ക് 20 കാരനായ മകനുണ്ട്. സഹായിയായി കൂടെയുള്ള സിംബാബ് വെക്കാരൻ ഭർത്താവല്ല സുഹൃത്താണെന്നും വ്യക്തമായി.

വൈദികനെ യുവതി പീഡനക്കേസിൽ കുടുക്കിയതാണെന്ന വാർത്തകൾ പരന്നതോടെയാണ് കേസിന് ആധാരമായ പരാതിയുടെ ഉള്ളറകൾ തേടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയത്. രണ്ടുതവണയായി രണ്ടാഴ്ചയോളം വൈദികനൊപ്പം കഴിഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. നേരിൽ കണ്ട് മുട്ടിയ ആദ്യ ദിനങ്ങളിൽ പള്ളിമേടയിൽ വിളിച്ചുവരുത്തി വൈദികൻ ബലാൽസംഗം ചെയ്തെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഈ അവസരത്തിൽ പരാതി നൽകിയില്ലെന്ന് മാത്രമല്ല, വീണ്ടും വൈദികനൊപ്പം തന്നെ കഴിയുകയായിരുന്നു. തുടർന്നും വൈദികൻ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. ‘അന്ന് സ്നേഹമായിരുന്നു, ഇന്ന് അയാളോട് വെറുപ്പും ശത്രുതയും തോന്നുന്നു’ ഇതാണ് നേരത്തെ പരാതി നൽകാതിരുന്നതിന് യുവതി കടുത്തുരുത്തി പൊലീസിൽ നൽകിയ വിശദീകരണം.

Top