Kerala News

എം.ജി ശ്രീകുമാര്‍ കായല്‍ കൈയ്യേറി വീട് വയ്ച്ചു, സാധു മനുഷ്യര്‍ക്ക് സ്വന്തം ഭൂമി നികത്തി പോലും വീട് വയ്ക്കാന്‍ വയ്യാത്ത നാട്ടില്‍ ഇതൊക്കെ

മലയാളികളേ ആരെയും വീണ്ടും പിടിച്ചുലക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗായകന്‍ എം.ജി. ശ്രീകുമാറുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായകന്‍ മലയാളികളുടെ മുഴുവന്‍ അവകാശപ്പെട്ട കായല്‍ കൈയ്യേറിയിരിക്കുന്നു. ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകന്‍ എം.ജി. ശ്രീകുമാര്‍ പത്താംപ്രതി ആയി കേസെടുത്തിരിക്കുകയാണ്. അവിശ്വസനീയം എന്നു തന്നെ പറയാം. എം.ജി. ശ്രീകുമാര്‍ കായല്‍ കൈയ്യേറി എന്ന് മുമ്പേ വലിയ പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മാധ്യമങ്ങള്‍ മുക്കുകയായിരുന്നു. മാത്രമല്ല ചാനലുകളിലെ ഷോകളില്‍ നിറ സാന്നിധ്യം ആയിരുന്നു ഇദ്ദേഹത്തിനെതിരായ വാര്‍ത്തയും ഇദ്ദേഹത്തേ പ്രതിയാക്കിയ വിവരവും എല്ലാ ചാനലുകളും മറച്ചു വയ്ച്ചിരിക്കുകയാണ്. പാവപ്പെട്ടവനു പാടം നികത്തി സ്വന്തം ഭൂമിയില്‍ ഒരു വീട് വയ്ക്കാന്‍ ഇവിടുത്തേ സംവിധാനം സമ്മതിക്കുന്നില്ല. കഴിഞ്ഞ ദിവസമാണ് 7 സെന്റ് പാടത്ത് ഒരു വീട് നിര്‍മ്മിക്കാന്‍ ഉരു യുവാവ് നടത്തുന്ന ഒരു വര്‍ഷമായ നീണ്ട് പോരാട്ടം കര്‍മ്മ ന്യൂസ് പുറത്ത് കൊണ്ടുവന്നത്. ആ യുവാവിന്റെ അമ്മയുടെ മൃതദേഹം പോലും അവിടെ സംസ്‌കരിക്കുന്നത് അധികൃതര്‍ വിലക്കിയിരുന്നു. ഈ അവസരത്തില്‍ തന്നെയാണ് സെലിബ്രേറ്റികള്‍ ആയവരുടെ പേരില്‍ വരുന്ന വിവാദങ്ങള്‍

സ്‌നിമാ വ്യവസായ മേഖലയില്‍ ഉള്ളവ്കരുടെ കൈയ്യേറ്റം വ്യാപകമാണ്. കായല്‍ കൈയ്യേറ്റത്തില്‍ നിരവധി സിനിമാ നടന്മാര്‍ മുമ്പും പ്രതികള്‍ ആയിട്ടുണ്ട്. കായലും ചതുപ്പും മണ്ണിട്ട് നികത്തി വന്‍ സൗധങ്ങളി?ൂം ബിസിനസ് മന്ദിരവും ഉണ്ടാക്കി എന്ന പ്രവാസി മലയാളി ബിസിനസുകാരന്‍ എം.എ യൂസഫലിക്കെതിരെ വ്യക്തമായ ആരോപണം നിലനില്ക്കുന്നുണ്ട്. എം.എ യൂസഫലിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ പോലും ഭരണ സംവിധാനവും കേരളാ സര്‍ക്കാരും മെനക്കെട്ടിട്ടില്ല.

ഈ അസവസരത്തില്‍ തന്നെയാണ് എം.ജി ശ്രീകുമാര്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. നിരവധി ഗാനങ്ങളിലൂടെയും ചാനല്‍ പരിപാടിയിലൂടെയും വലിയ സെലിബ്രേറ്റിയും, നല്ല വരുമാനവും, ഉള്ള ധനാഢ്യന്‍ തന്നെയാണ് ശ്രീകുമാര്‍. എന്നിട്ടും വീട് വയ്ക്കാന്‍ കായല്‍ തന്നെ കൈയ്യേറി എന്നത് ആരെയും മാത്രമല്ല അദ്ദേഹത്തേ സ്‌നേഹിക്കുന്നവരെ എല്ലാം വേദനിപ്പിക്കും. ഇപ്പോള്‍ അദ്ദേഹം കേസില്‍ പ്രതിയാണ്.ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്ദേഹത്തിനു പുറമെ മുളവുകാട് പഞ്ചായത്ത് മുന്‍സെക്രട്ടറിമാരും ഓവര്‍സീയര്‍മാരുമാണ് ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള പ്രതികള്‍. റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്കുശേഷം കോടതി പരിഗണിക്കും.

വിജിലസ് ആണ് കേസെടുത്തിരിക്കുന്നത്. കിത്ര വലിയ വ്യക്തിക്കെതിരെയുള്ള വിജിലസിന്റെ നീക്കം വളരെ ആലോചിച്ച് തന്നെയാണ്. അതിനാല്‍ തന്നെ കേസ് നിസാരമല്ല.തീരദേശ പരിപാലനച്ചട്ടം ലംഘിച്ചാണു വീട് നിര്‍മിച്ചതെന്നും അതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിനു പഞ്ചായത്ത് ഒംബുഡ്സ്മാനു കേസു വിടാവുന്നതാണെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് വിശദമായ അന്വേഷണത്തിനു തയാറാണെന്നും വ്യക്തമാക്കി.പഴയകെട്ടിടം പൊളിച്ചുനീക്കുന്നതിനും അവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുമായിരുന്നു ശ്രീകുമാര്‍ അപേക്ഷിച്ചത്. ബലക്ഷയമുള്ളതും ഉപയോഗശൂന്യവുമായതിനാല്‍ പൊളിച്ചുകളയാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ബില്‍ഡിങ് പ്ലാന്‍, എസ്റ്റിമേറ്റ് തുടങ്ങിയവ പരിശോധിച്ച് അനുമതി നല്‍കിയതിലും ഓവര്‍സിയര്‍ ഗുരുതരമായ പിഴവുവരുത്തി. കായലില്‍നിന്ന് ഒന്നരമീറ്റര്‍ പോലും അകലം പാലിക്കാതെയായിരുന്നു നിര്‍മാണം.ഇക്കാര്യം അറിഞ്ഞിട്ടും നിര്‍മാണം തടയാനോ, കാരണംകാണിക്കല്‍ നോട്ടിസ് കൊടുക്കാനോ, റിപ്പോര്‍ട്ട് ചെയ്യാനോ പഞ്ചായത്ത് സെക്രട്ടറി തയാറായില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചും അഴിമതി നിരോധന നിയമപ്രകാരവുമാണു വിജിലന്‍സ് കേസെടുത്തത്. എന്നാല്‍, അനധികൃതകെട്ടിടം പണിയാന്‍ അനുവദിച്ചതിനു പണംവാങ്ങിയതായി തെളിഞ്ഞിട്ടില്ല. ഗൂഢാലോചനയുണ്ടോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Related posts

കല്‍ബുര്‍ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്ക് എന്റെ നേരെ തിരിഞ്ഞാല്‍ ഞാന്‍ ഒട്ടും ഭയക്കില്ല സച്ചിദാനന്ദന്‍

special correspondent

ഷുക്കൂർ കൊലകേസ് പ്രതി നിയമസഭയിൽ, നാടകീയ രംഗങ്ങൾ

subeditor

ഏറ്റവും വലിയ രണ്ടാമത്തെ അഗ്നിപര്‍വ്വതമായ മൗണ്ട് റിന്‍ഞ്ചാനി പൊട്ടിത്തെറി ഭീഷണിയില്‍; മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ട്രക്കിങ്ങിനു പോയ 400 ടൂറിസ്റ്റുകള്‍ കുടുങ്ങിക്കിടക്കുന്നു

subeditor

ചെങ്ങന്നൂരില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

subeditor12

നടികേസ് കൊടുത്തില്ലെങ്കിലും പൊലീസ് സ്വമേധയാ കേസ് എടുക്കും ; അനാവശ്യം പറഞ്ഞവരൊക്കെ കുടുങ്ങും; വാക്ക് കൊണ്ട് ‘ആക്രമിച്ചവര്‍ക്ക്’ എതിരേയും കേസ്

7തിയതി മുതൽ ജീവിതത്തിൽ മാറ്റം വരുമെന്ന് ജ്യോത്സ്യൻ, രാമായണ വായന മുടക്കരുതെന്നും

subeditor

പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെടുത്തു

വ്യക്തിപരമായ പ്രശ്നങ്ങളില്‍ നിന്നും കൊലപാതകത്തിലേക്ക്..രാജേഷിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം

തലസ്ഥാനത്തെ ഞെട്ടിച്ച് ഗുണ്ടാ വിളയാട്ടം, ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്നു

subeditor10

പശു വളർത്തൽ അല്ല സൈന്യത്തിന്റെ ജോലി, വേറെ പണിയുണ്ട്

subeditor

നടക്കാതെ പോയ ആഗ്രഹം വെളിപ്പെടുത്തി നരേന്ദ്രോദി ; സാധിച്ചുതരണമെന്നഭ്യര്‍ഥന

main desk

ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി രാജു ജർമനിയിൽ കുടുങ്ങി കിടക്കുന്നു, മടക്ക ടികറ്റ് കിട്ടുന്നില്ലെന്ന്