പാട്ടു പാടി ഉറക്കാം ഞാന്‍… സോഷ്യമീഡിയയില്‍ താരമായി കുട്ടിയെ തൊട്ടിലില്‍ ആട്ടിയുറക്കുന്ന പൂച്ച

കുട്ടിയെ തൊട്ടിലാട്ടുന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നായയെപ്പോലെ തന്നെ പൂച്ചകളും ഓമനകളാണ്. എത്ര കട്ടു തിന്നാലും പൂച്ചയ്ക്ക് എല്ലാവര്‍ക്കും ഓമനയാണ് വീട്ടിലൊരു പ്രത്യേകസ്വാതന്ത്ര്യമുണ്ട്. വീട്ടിലെവിടെ വരാനും അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്.അത്തരത്തിലുള്ള ഒരു പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വീട്ടിലുള്ള കുട്ടിയെ തൊട്ടിലാട്ടിയുറക്കുകയാണ് ഈ പൂച്ച. വളരെ ശ്രദ്ധിച്ചാണ് പൂച്ചകുഞ്ഞിനെ തൊട്ടിലാട്ടുന്നത്. ഉറക്കത്തിന് ഭംഗംവരാതെ മെല്ലെയുള്ള തൊട്ടിലാട്ടല്‍ കുഞ്ഞും ആസ്വദിക്കുന്നുണ്ടെന്ന് വിഡിയോയില്‍ നിന്നും വ്യക്തം. ഏറെ കൗതുകം നിറഞ്ഞ ഈ വീഡിയോയ്ക്ക് 36 ലക്ഷത്തിനുമേല്‍ ഇഷ്ടക്കാരായികഴിഞ്ഞു.

Posted by ป๋าโด้ คลิปกวนตีน on Tuesday, January 2, 2018

Top