കൊന്നു എന്നും കുഴിച്ചിട്ടെന്നും കൊലയാളികൾ…മൃതദേഹം പിന്നെ ആരാണ്‌ കുഴിമാന്ത്രി കൊണ്ടുപോയത്

മലപ്പുറം:വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊലയാളികൾ ചേകന്നൂർ മൗലവിയേ കൊലപ്പെടുത്തിയിട്ട് 25 വർഷം. ഇന്ത്യയിലേ അത്യപൂർവ്വമായ ക്രിമിനൽ കേസ്. കൊലപാതകം തെളിഞ്ഞു, പ്രതികളേ കിട്ടി.കുറ്റം തെളിഞ്ഞു.. ശിക്ഷിച്ചു. എന്നിട്ടും പ്രതികൾ മറവു ചെയ്ത മൃതദേഹം എവിടെ? 25 വർഷമായിട്ടും ആ രഹസ്യം പുറത്തുവിടാതെ യഥാർഥ കൊലയാളി ഇപ്പോഴും ഊറി ചിരിക്കുന്നു.ആ മൃതദേഹം അയാൾ കൊലയാളികൾ കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്തു കൊണ്ടുപോയി..കല്ലുകൾ കെട്ടി കടലിൽ ഇട്ടുവോ? ആ കഴുകൻ കൊത്തി എല്ലു പോലും ബാക്കിയില്ലാതെ തിന്നുവോ? report by:എം.കെ ഷൈസീൽ/ പ്രവാസി ശബ്ദം വെബ് എക്സ്ക്ളൂസീവ് റിപോർട്ട്

മൗലവിയേ 25 വർഷം മുൻപ് മഴ പെയ്തിറങ്ങുന്ന രാത്രിയിലാണ് ഒരുസംഘം ആളുകൾ ചേകനൂർ മൗലവിയെ കൂട്ടിക്കൊണ്ടുപോയത്. പോയത് ദൈവ വചനം പ്രസംഗിക്കാൻ..മത പഠന ക്ളാസിലേക്ക് എന്നു പറഞ്ഞാണ്‌ മൗലവിയേ കൊണ്ടുപോയത്.കൊലയാളികളിൽ നിന്നും ദൈവം പോലും ഭയന്ന് മാറി നിന്നു. അത്ര ഭീകരമായിരിക്കാം…ഇസ്ളാം മതത്തിലേ അനാചാരങ്ങൾക്കും, അന്ധ വിശ്വാസങ്ങൾക്കും എതിരേ കണ്ണും പൂട്ടി പ്രസംഗിച്ച് മത നവീകരണം ലക്ഷ്യമാക്കിയ മൗലവിയേ കൊന്നത് യാഥാസ്ഥിതിക ഇസ്ളാമിന്റെ ആളുകൾ ആയിരുന്നു. വിദേശത്തു നിന്നും പ്ളാൻ ചെയ്ത് കൃത്യമായി നറ്റത്തിയ ഓപ്പറേഷൻ. കൊലക്ക് ശേഷം പല പ്രതികളും വിദേശത്തേക്ക് കടന്നു.

ഇന്ന് 25 വർഷമാകുമ്പോൾ മൃതദേഹംപോലും കിട്ടിയില്ല. മൗലവിയുടെ കൊല കേസിലേ യഥാർഥ പ്രതികൾ എല്ലാം രക്ഷപെട്ടു. 2000 നവംബർ 27ന് ആദ്യ രണ്ടു പ്രതികളെ തൃശൂരിൽനിന്ന് അറസ്‌റ്റ് ചെയ്‌തു. ഒൻപതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലങ്ങോട് കക്കിടിപ്പുറം വി.വി.ഹംസയ്ക്ക് ഇരട്ടജീവപര്യന്തം വിധിച്ചു.ഇറക്കിക്കൊണ്ടുപോകൽ, കൊലപാതകം,മൃതദേഹം മറവുചെയ്യൽ, മറവുചെയ്തിടത്തുനിന്നു മാറ്റൽ എന്നിങ്ങനെ നാലു സംഘങ്ങളായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് സിബിഐ കണ്ടെത്തിയത്. പരസ്പരം ബന്ധമില്ലാത്ത 4 സംഘങ്ങൾ. ഒരു സംഘം ചെയ്യുന്നത് മറ്റൊരു സംഘത്തിന്‌ അറിയത്തില്ല. എന്നാൽ ഈ 4 സംഘങ്ങളും നിയന്ത്രിക്കുന്ന യഥാർഥ കൊലയാളി ഇപ്പോഴും കേരളത്തിലോ മലപ്പുറത്തോ മറഞ്ഞിരിക്കുന്നു. അയാൾ മൗലവിയുടെ കുടുംബത്തേ നോക്കി ചിരിക്കുന്നൂണ്ട്.

മതപഠന ക്ലാസിനെന്നു പറ‍ഞ്ഞ് മൗലവിയെ രണ്ടുപേർ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി വാഹനത്തിൽ കയറി. ശ്വാസം മുട്ടിച്ചുകൊന്ന ശേഷം പുളിക്കൽ ചുവന്നകുന്നിനോടു ചേർന്നുള്ള ആന്തിയൂർകുന്നിൽ കുഴിച്ചിട്ടു. പിന്നീട് മൃതദേഹം മാറ്റിയെന്നാണ് കണ്ടെത്തൽ. ആരാണ്‌ മൃതദേഹം മോഷ്ടിച്ച് കടത്തിയത്. അത് എവിടെ നശിപ്പിച്ചു. ആ മൃതദേഹം പോലും കുടുംബത്തിനു കൊടുക്കരുത് എന്ന് പിടിവാശി ആരുടേതായിരുന്നു. കഴുകന്മാർ കൊത്തി തിന്ന് എല്ലുപോലും ബാക്കി വയ്ക്കാതെ പോയോ? ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..

വലിയ സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമായിരുന്നു അത് അമ്മാവൻ സാലിംസാലിം ഹാജി പറഞ്ഞു.. ഉപ്പയുടെ മൃതദേഹം കണ്ടെടുക്കാത്തതിൽ വിഷമമുണ്ട്. ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തിൽ പങ്കാളികളായവർ നിയമത്തിന്റെ പിടിയിൽനിന്നു വഴുതിപ്പോയതും വലിയ വിഷമമാണ്. ഉപ്പയെ കാണാതാകുമ്പോൾ എനിക്ക് 25 വയസ്സാണ് പ്രായം. അത്രയും കാലം പിന്നെയും ജീവിച്ചിട്ടും കേസ് നടപടികൾ തുടരുകയാണ്. – സൽമ ഇഖ്ബാൽ ചേകനൂർ മൗലവിയുടെ മകൾ. മൗലവിയേ കൊന്ന് മൃതദേഹം വരെ ഇല്ലാതാക്കാൻ കരുത്തുള്ള ആ കൊലയാളി ഇനി നൂറുകണക്കിന്‌ മൗലവിമാർക്ക് കൊലകത്തിയുമായി പതിയിരിക്കുന്നു. ഇതു തന്നെയാണ്‌ പരിഷ്കൃത വാദികളായ ഇസ്ൾമാം ചിന്തകരേ കേരളത്തിൽ അലട്ടുന്ന വിഷയം. ചേകന്നൂരിന്റെ കൊലയാളികൾ..ശവം തീനികൾ ഇപ്പോഴും സജീവം..അവർക്ക് ആരെയും നിശബ്ദരാക്കാം കഴിയും എന്നും പൊടി പോലും ബാക്കി വയ്ക്കില്ല എന്നും കേരളത്തേ നോക്കി ഭീകരമായി അവർ പറയുന്നു. പോലീസും കോടതിയും നിയമവും ഭരണകൂടവും വരെ അവർക്ക് മുന്നിൽ തോറ്റു നില്ക്കുന്നു. അതാണ്‌ ചേകന്നൂർ മൗലവിയുടെ 25 വർഷത്തേ കേസ് നല്കുന്ന പാഠം.

Top