Crime

ഭാര്യ രണ്ടാമതും പ്രസവിച്ചത് പെൺകുഞ്ഞ് ; ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് പിതാവിന്റെ ക്രൂരത

ബറേലി: ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ അരിശം കയറിയ പിതാവ് പിഞ്ചുകുഞ്ഞിന് ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് ജനിച്ച് ഏതാനും മാസം പ്രായമായ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

രണ്ടാമത്തെ കുട്ടി ആണായിരിക്കും എന്നാണ് ഇയാൾ കരുതിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിവപരീതമായി പെൺകുഞ്ഞ് ജനിച്ചതതോടെ ഇയാളുടെ നിയന്ത്രണം വിടുകയായിരുന്നു.തുടർന്നാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് പൊലീസ് പറയുന്നു.കുഞ്ഞിനെ ടെറസില്‍ നിന്നും വലിച്ചെറിയുമ്പോള്‍ അരവിന്ദ് ഗംഗ്വര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

കുഞ്ഞിനെ ഗ്രാമത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയിപ്പോൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്. അഞ്ച് ദിവസം മുമ്പാണ് അരവിന്ദിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

എന്നാല്‍ ആണ്‍കുട്ടിയാകുമെന്ന് പ്രതീക്ഷിച്ചിടത്ത് പെണ്‍കുട്ടി ജനിച്ചത് ഇയാളെ മാനസിക സമ്മര്‍ദ്ദത്തില്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമവാസികള്‍ പറയുന്നു. ഇന്നലെ മദ്യപിച്ചെത്തിയ അര്‍വിന്ദ് മകളെ ടെറസിലേക്ക് കൊണ്ടുപോയി താഴേക്ക് എടുത്തെറിയുകയായിരുന്നു. സംഭവത്തില്‍ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

ആക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും ഓടുന്ന തീവണ്ടിയില്‍ നിന്ന് പുറത്തേക്ക് ചാടി

ഹോളി ആഘോഷത്തിനിടെ കുമ്മായം കലക്കി ഒഴിച്ചതിനെത്തുടർന്നു വിദ്യാർഥിയുടെ കണ്ണിനു ഗുരുതര പരുക്ക്

അനാശാസ്യത്തിന് സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍

കാമുകന്‍ കൊല്ലപ്പെട്ട് രണ്ട് മാസം കഴിയുന്നതിന് മുന്‍പെ പെണ്‍കുട്ടിയെയും മരിച്ച് നിലയില്‍ കണ്ടെത്തി ;സംഭവത്തില്‍ ദുരൂഹത

ശ്രീവരാഹം കൊലപാതകം; പ്രതി അർജുൻ മയക്കുമരുന്നു മാഫിയയുടെ കണ്ണി; ഇടപാടുകൾ ഇതര സംസ്ഥാനങ്ങളിലും

main desk

വ്യാജ എ ടി എം കാർഡുണ്ടാക്കി പണം തട്ടുന്ന ചാലക്കുടിക്കാരൻ അറസ്റ്റിൽ.

subeditor

ആദ്യവിവാഹം മറച്ചുവെച്ച ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

sub editor

മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം

നടി രേഖാ മോഹൻ വിഷംകഴിച്ചതായി പ്രാഥമിക നിഗമനം, ഭർത്താവിനേ ചോദ്യം ചെയ്യും

subeditor

സഹോദരന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വർണ്ണം തട്ടാൻ

sub editor

മൃഗങ്ങൾക്ക് പോലും രക്ഷയില്ല! പട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ വാട്‌സ് ആപ്പിൽ, ഇയാളെ തിരിച്ചറിയുന്നവർക്ക് ലക്ഷം രൂപ ഇനാം.

subeditor

ത്രിപുരയില്‍ വീണ്ടും കൊലവിളി; സിപിഎം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

subeditor12

താന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളൊക്കെ തനിക്ക് ‘വിറ്റാമിന്‍’ ആയിരുന്നുവെന്ന് കുപ്രസിദ്ധ മയക്കു മരുന്ന് തലവന്‍ എല്‍ ചാപോ

subeditor5

നടി സബർണ കൂട്ട ബലാൽസംഗത്തിനിരയായി, 120ഓളം പേരേ ചോദ്യം ചെയ്തു, പോലീസ് കേരളത്തിലേക്ക്

subeditor

റിമാന്റ് പ്രതി പോലീസിനെ പറ്റിച്ച് കടന്നുകളഞ്ഞു; രക്ഷപ്പെട്ടത് ആശുപത്രിയില്‍ നിന്നും

subeditor12

തട്ടിക്കൊണ്ടുവന്ന കുഞ്ഞിനെ ലൈംഗികപീഡനത്തിനിടെ കൊലപ്പെടുത്തി, സംഭവം പാലക്കാട്‌

മേല്‍ജാതിക്കാരുടെ വീട്ടില്‍ ജോലിക്ക് പോയില്ല; മധ്യപ്രദേശില്‍ ദളിത് സത്രീയുടെ മൂക്ക് മുറിച്ചു

കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനെ ആർഎസ്എസുകാർ ബോംബെറിഞ്ഞു കൊലപ്പെടുത്തി.

subeditor