കോട്ടയം ജുവനൈല്‍ ഹോമില്‍ നിന്നു ചാടിപ്പോയ കുട്ടികളില്‍ ഒരാളെ ഷൊര്‍ണൂരില്‍ നിന്നു പോലീസ് കണ്ടെത്തി

കഴിഞ്ഞ ദിവസം കുട്ടികളെ കളിക്കാന്‍ വിട്ട സമയത്താണ് കോട്ടയം ജുവനൈല്‍ ഹോമില്‍ നിന്നു കെയര്‍ടേക്കറുടെ കണ്ണു വെട്ടിച്ചു രണ്ടു കുട്ടികള്‍ ചാടിപ്പോയത് .ഒബ്‌സര്‍വേഷന്‍ ഹോമെന്നു പറഞ്ഞാല്‍ സെന്‍ട്രല്‍ ജയിലല്ല ഇവിടെ ജോലിക്കാരുടെ അഭാവം കുട്ടികളെ ശ്രദ്ധിക്കുന്നതിനു പരിമിതികളാകുന്നു എന്നും ചില്‍്ഡ്രന്‍സ് ഹോം സൂപ്രണ്ട് മോഹനന്‍ പറയുന്നത് .
അവസരം കിട്ടുമ്പോള്‍ അവര്‍ ചാടും പിന്നെയും നമ്മള്‍ പിടിച്ചോണ്ടു വരും ഞങ്ങള്‍ ചെകുത്താനും കടലിനും നടുക്കാണ് ഇത് സൂപ്രണ്ടിന്റെ വാക്ക്.

ചില്‍ഡ്രന്‍സ് ഹോമില്‍ നാല്‍പതോളം കുട്ടികളെ സംരക്ഷിക്കുന്നുണ്ട്കൂടെയുണ്ടായിരുന്ന കുട്ടിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു .
സ്വതന്ത്ര്യം കൂടുതല്‍ കൊടുക്കുമ്പോള്‍ കുട്ടികള്‍ ചാടിപ്പോകുമെന്നും പിന്നീടെ അവരെ കണ്ടെത്തി രക്ഷകര്‍ത്താക്കളുടെ കൂടെത്തന്നെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്.

Top