International Top Stories

നേപ്പാളിന്റെ കപ്പല്‍ചരക്ക് കൈമാറ്റത്തിലുളള ഇന്ത്യന്‍ കുത്തകയ്ക്ക് അവസാനം

കാഠ്മണ്ഡു: നേപ്പാളിന്റെ ചരക്ക് കൈമാറ്റത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനം കുറിച്ച് ചൈന നേപ്പാളിനായി തങ്ങളുടെ തുറമുഖങ്ങള്‍ തുറന്നു കൊടുക്കുന്നു. നാല് തുറമുഖങ്ങള്‍ ആണ് ചൈന നേപ്പാളിനായി തുറന്ന് കൊടുക്കുന്നത്. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിന് ചരക്ക് വിനിമയത്തില്‍േ കൂടുതല്‍ നേട്ടം കൈവരിക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ നേപ്പാളിനാവശ്യമായ ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു ഏക ആശ്രയം. 2015-16 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.

വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നേപ്പാള്‍-ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്‍യുന്‍ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം. ഇതോടൊപ്പം കപ്പല്‍ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്‌സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്.

ഇതോടെ ഇന്ത്യയുടെ രണ്ട് തുറമുഖങ്ങളും ചൈനയുടെ നാല്് തുറമുഖങ്ങളുമാണ് നേപ്പാളിനായി തുറക്കപ്പെടുന്നത്. ഇത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന്‍ രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ തുറമുഖങ്ങള്‍ വഴിയാണ് നേപ്പാളിന്റെ വലിയഭാഗം ചരക്ക് ഗതാഗതവും നടക്കുന്നത്. ഇത് നേപ്പാളിലേക്ക് എത്തുമ്പോള്‍ വലിയ കാലതാമസമാണ് വരുന്നത്. എന്നാല്‍ ചൈനീസ് അതിര്‍ത്തിയിലേക്കും തിരിച്ചും മതിയായ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് ചൈനീസ് തുറമുഖങ്ങള്‍ വഴിയുള്ള ഗതാഗതത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഈ പ്രതിസന്ധി നേപ്പാള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

നേരത്തെ നേപ്പാളിലേക്ക് ഒരു റെയില്‍പാത നിര്‍മിക്കാന്‍ ചൈന പദ്ധതി ഇടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര്യ വാപാര കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതേസമയം ചൈനയുടെ ഈ ഇടപെടലുകള്‍ മൂലം നേപ്പാളിന്റെ മേല്‍ ഇന്ത്യക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Related posts

ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളം ; കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്ന് വിജയ് സേതുപതി

ഇനി മഴയോ മഴ..കാലവർഷം എത്തി.

subeditor

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതില്‍ സ്‌പെഷല്‍ബ്രാഞ്ചിന് വീഴ്ച്ചപറ്റി; ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ മറച്ചുവെച്ചു

നാസയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

subeditor

സംഘപരിവാർ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ പിണറായിയെ ഇന്ത്യയിൽ എവിടെയും കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ്

ട്രയിനിനുകൾക്ക് മുന്നിൽ ബൈക്കും, കമ്പിയും, കല്ലുകളും ഇട്ടു. 3തീവണ്ടികൾ ദുരന്തത്തിൽ നിന്നും രക്ഷപെട്ടു.

subeditor

അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ടിവി സംപ്രേഷണം ആരംഭിച്ചു !

pravasishabdam online sub editor

ജനിക്കാത്ത കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം-ബില്‍ പാസ്സാക്കി

Sebastian Antony

ഏഷ്യയുടെ ആതിഥ്യത്തിലലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിന്റെ ചരിത്രപര്യടനം കഴിഞ്ഞു ട്രംപ് മടങ്ങി

നോർത്ത് കൊറിയ കപ്പൽ വേധ മിസൈൽ പരീക്ഷിച്ച് വിജയിച്ചു

subeditor

അഗര്‍ബത്തി വാങ്ങാന്‍പോയ കിളിയെ കാണാതായതില്‍ ദുരൂഹത

ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്, ക്രിസ്റ്റല്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ലത നമ്പൂതിരിക്കെതിരെ അറസ്റ്റ് വാറന്റ്

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ച മനോഹര്‍ പരീക്കര്‍ തീര്‍ത്തും അവശനാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍

pravasishabdam online sub editor

കുല്‍ഭൂഷണെ രക്ഷിക്കണമെങ്കില്‍ പാക്കിസ്ഥാനെ നാലു കഷ്ണങ്ങളാക്കണം ; സുബ്രഹ്മണ്യന്‍ സ്വാമി

special correspondent

സിപിഐ ഉന്നത വനിത നേതാവിന് അവിഹിത ബന്ധം; പ്രചരിപ്പിച്ചത് ലോക്കല്‍ കമ്മറ്റി അംഗവും; കൊല്ലം ജില്ലയിലെ സിപിഐയില്‍ തമ്മിലടി

subeditor10

തൂത്തുക്കുടി നരനായാട്ട്; മകള്‍ക്ക് ഭക്ഷണവുമായി പോയ അമ്മയും കൊല്ലപ്പെട്ടു

കോണ്‍ഗ്രസ് സഖ്യം തള്ളിയതിന് കൊടിയേരിക്കുള്ള യെച്ചൂരിയുടെ മുന്നറിയപ്പ്

പിഞ്ചു കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം; പോലീസിന്റെ സമയോചിതമായ ഇടപെടൽ കുരുന്നിന്റെ ജീവന് തുണയായി