ഇസ്ലാംമത വിശ്വാസികള്‍ വിദേശ രീതികള്‍ രാജ്യത്തേക്കു കൊണ്ടുവരരുതെന്ന് ചൈന

ബെയ്ജിംഗ്: ചൈനയിലെ ഇസ്ലാം മത വിശ്വാസികള്‍ വിദേശ രീതികള്‍ രാജ്യത്തേക്കു കൊണ്ടുവരരുതെന്ന് ചൈന. ചൈനയുടെ തനതായ രീതികളിലൂടെ മാത്രമേ മുസ്ലീമുകള്‍ തങ്ങളുടെ വിശ്വാസം അനുവര്‍ത്തിക്കാവൂവെന്നും ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ പള്ളികളിലൊക്കെ വിദേശ രീതികള്‍ വിശ്വാസികള്‍ ഉപയോഗിക്കുന്നുവെന്നും ഇത് അനുവദിക്കുകയില്ലെന്നും ചൈന വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ആകെ 20 മില്യണ്‍ മുസ്ലീങ്ങളാണുള്ളത്. അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ചൈന അവകാശപ്പെടുത്തുന്നത്. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ചൈന അടുത്ത കാലത്തായി കൊണ്ടുവരുന്നത്.

മതതീവ്രവാദവും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതേസമയം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഇസ്ലാമിക് അസോസിയേഷന്റെ അധ്യക്ഷന്‍ യാങ് ഫാമിങ്ങും മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ രീതികള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് മൊത്തം സമൂഹത്തെ സ്വാധീനിക്കു, ഇത് ഒഴിവാക്കണമെന്നും ഫാമിങ്ങ് പറഞ്ഞു. ഇസ്ലാമിന് ചൈനയില്‍ വേരോട്ടമുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ചൈനയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് വിശ്വാസത്തെ രൂപപ്പെടുത്താം. ഇതോടൊപ്പം മതതീവ്രവാദത്തെ അവഗണിക്കണം. മതപരമായ ചടങ്ങുകള്‍, സംസ്‌കാരം, കൊത്തുപണികള്‍ എന്നിവ ചൈനീസ് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും യാങ് ഫാമിങ് പറഞ്ഞു.

Top