Kerala News Top Stories

ബീഡിയുടെ അവസാന പുകയും ഭാര്യയുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ടു; കൊലയ്ക്ക് പ്രേരിപ്പിച്ചത് ഭാര്യയുടെ അവഗണന; മക്കളെയും കൊന്നുകളഞ്ഞതിന് ചിറ്റൂര്‍ കൂട്ടക്കൊലക്കേസ് പ്രതി മാണിക്യന്റെ മറുപടി വിചിത്രം

ഒരു ബീഡിയുടെ ആയുസ്സ് തീര്‍ന്നപ്പോഴേക്കും ഭാര്യയുടെ പിടച്ചിലും തീര്‍ന്നു. അവസാന പുകയും ഭാര്യയുടെ മിഴിഞ്ഞ കണ്ണുകളിലേക്ക് ഊതി വിട്ട് മാണിക്യന്‍ തിരിഞ്ഞു. ഒന്നുമറിയാതെ ഉറങ്ങുന്ന മക്കളായ മനോജിനും മേഘയ്ക്കും നേരെ ചോരയിറ്റു വീഴുന്ന കത്തി ഉയര്‍ന്നു. വലിയ നിലവിളികള്‍ ഇല്ല, ഞരുക്കങ്ങള്‍ മാത്രം. കൊഴുത്ത ചോര വീണ് പായ കുതിര്‍ന്നു. മാണിക്യന്‍ വരാന്തയില്‍ വന്നിരുന്ന് അടുത്ത ബീഡിക്കു തീ കൊളുത്തി.

അല്പനേരം ആ ഇരിപ്പ് തുടര്‍ന്നു. പിന്നെ, എണീറ്റു വന്നു കൈയ്യും മുഖവും കഴുകി. തേച്ചു തീരാത്ത തുണികള്‍ എടുത്തു. കരി കത്തിച്ച് ഇസ്തിരിപ്പെട്ടിയിലിട്ട് അവ തേക്കാന്‍ തുടങ്ങി. ‘ഒരു ജോലി’ കഴിഞ്ഞു. ബാക്കിയുള്ളത് കൂടി തീര്‍ത്തിട്ടുവേണം പോലീസില്‍ കീഴടങ്ങാന്‍.

നിവൃത്തികേട് കൊണ്ടു ചെയ്തു പോയതാ സാറേ… കൂട്ടക്കൊലയെക്കുറിച്ചു മാണിക്യന്‍ ആദ്യം പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്. അത്രമേല്‍ സഹിച്ചിരുന്നു പോലും. അത്രമേല്‍ ആഴത്തില്‍ മുറിവേറ്റിരുന്നു പോലും. എങ്കില്‍ പിന്നെ കുടുംബത്തെ ഉപേക്ഷിച്ചു പൊയ്ക്കൂടായിരുന്നോ എന്ന ചോദ്യത്തിനു മാണിക്യന്‍ നല്‍കിയ മറുപടിയും അമ്പരപ്പിക്കുന്നതായിരുന്നു; അവരെ വിട്ടിട്ടു പോവാന്‍ കഴിയത്തില്ലായിരുന്നു സാറേ. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് എന്റെ കുടുംബത്തെ…

ഇടനെഞ്ചിലെ ഇസ്തിരിപ്പെട്ടിക്കുള്ളില്‍ തീരാപ്പകയുടെ കനലുകള്‍ തിളയ്ക്കുമ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ എല്ലാ വഴികളും മാണിക്യന്‍ നോക്കിയിരുന്നു. എന്തായിരുന്നു മാണിക്യന്‍ ഇത്രയും വലിയ കൊടും കുറ്റവാളി ആവാനുള്ള കാരണം?

ഭാര്യയുടെ അവഗണന. പരിഹാസം. കറുത്തവനും കഴിവുകെട്ടവനെന്നും കാശിനു കൊള്ളാത്തവന്‍ എന്നുമുള്ള ആപേക്ഷം! കുട്ടിക്കാലം മുതല്‍ക്കെ എല്ലാവരാലും ഒറ്റപ്പെട്ടവനും പരിഹാസ പാത്രവുമായിരുന്നു മാണിക്യന്‍. കുടുംബത്തിലെ ഉന്നത ഉദ്യോഗമുള്ളവര്‍ക്കു വസ്ത്രം തേച്ചു കൊടുക്കാന്‍ വിധിക്കപ്പെട്ട കാശിനു കൊള്ളാത്ത ജന്മം.

ഭാര്യയും ഇതേ ആക്ഷേപം തുടര്‍ന്നപ്പോള്‍ മാണിക്യനു സഹിക്കാതെയായി. അന്യപുരുഷന്മാരുമായി താരതമ്യം ചെയ്തു കളിയാക്കുന്നത് ഭാര്യക്കു മറ്റു പുരുഷന്‍മാരുമായുള്ള അവിഹിത ബന്ധം കൊണ്ടാണ് എന്നു മാണിക്യന്‍ കരുതി. സംശയത്തിന്റെ കനലുകള്‍ മനസ്സില്‍ നീറിയപ്പോള്‍, ആ കനലില്‍ ഭാര്യയ്ക്കായി ഒരു ആയുധം മാണിക്യന്‍ ചുട്ടെടുത്തു. പകയുടെ ചാണക്കല്ലില്‍ രാകി മിനുക്കിയ ആ ആയുധംകൊണ്ട് ഭാര്യയുടെ കഴുത്തറത്തു. മക്കളുടെ ജീവനെടുത്തു.

എന്തിന് മക്കളെ കൊന്നു എന്ന ചോദ്യത്തിന് മാണിക്യന്റെ മറുപടി ഇങ്ങനെ; ഭാര്യയെ കൊന്നു ഞാന്‍ ജയിലില്‍ പോവുന്നതോടെ എന്റെ മക്കള്‍ ഒറ്റയ്ക്കാവില്ലേ. അവര്‍ ആരുടെയും മുമ്പില്‍ കൈ നീട്ടുന്നത് എനിക്കു സഹിക്കത്തില്ല… മാണിക്യനു മാനസിക രോഗം ആണെന്ന് പറയുന്നവര്‍ ഉണ്ടാവും. പക്ഷേ, ദയാരഹിതമായ സംസാരങ്ങളും സംശയങ്ങളും ഒരു വലിയ ദുരന്തമായി മാറുന്ന നമ്മുടെ കുടുംബങ്ങളിലെ ചോര വീണു നനഞ്ഞ ഒരു ഉദാഹരണം മാത്രമാണ് ചിറ്റൂരിലെ ഈ കൂട്ടക്കൊലപാതകം.

Related posts

നരേന്ദ്രമോദി വെള്ളിയാഴ്ച കോഴിക്കോട്; രാഹുല്‍ മത്സരിക്കുന്ന വയനാട്ടിലേക്ക് പോയേക്കില്ല

main desk

കാമുകിയെ നൃത്തത്തിലൂടെ അമ്പരപ്പിച്ചു; ഇന്ത്യന്‍ നായകന്‍ കോഹ്‌ലി

ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി

ഭാര്യമാര്‍ക്ക് കക്കൂസ് പണിത് നല്‍കാന്‍ കഴിയാത്ത ഭര്‍ത്താക്കന്‍മാര്‍ അവരെ വിറ്റു കളഞ്ഞേക്കൂ ..

മഞ്ജു വാര്യര്‍ അഭിപ്രായം പറയാന്‍ ഭയക്കേണ്ടതില്ല ;അമ്മക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

വെളുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ മാത്രമാണ് സോണിയ കോണ്‍ഗ്രസ് പ്രസിഡന്റായതു്‌: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

subeditor

ഐസിസിന് സാമ്പത്തിക സഹായം നൽകിയ മലയാളിയെ യു.എ.ഇ പൊലീസ് അറസ്റ്റു ചെയ്തു.

കേന്ദ്ര നയം: കേരളത്തിലെ വിളകളെയും ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് മന്ത്രിസഭായോഗ തീരുമാനം

ജനസമ്പര്‍ക്ക പരിപാടി; മുന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ല.

subeditor

15കാരിയെ അമ്മ നിര്‍ബന്ധിച്ച് രഹസ്യമായി വിവാഹം കഴിപ്പിച്ചു; ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി അഭയം തേടിയത് പൊലീസില്‍

subeditor

മരണം 106 ആയി, കുടുങ്ങിയവർക്ക് ഭക്ഷണപൊതികൾ വിമാനത്തിൽ നല്കും, കൂടുതൽ സൈനീക വിമാനവും ഹെലികോപ്റ്ററുകളും എത്തുന്നു

subeditor

പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു.

subeditor

ആട് ആന്റണി ഭാര്യമാരുടെ നീലചിത്രങ്ങളും നിർമ്മിച്ചു വിറ്റു. വീട്ടിൽനിന്നും സി.ഡികളും മറ്റും പിടിച്ചെടുത്തു.

subeditor

യൂട്യൂബ് അപ്രത്യക്ഷമായി, ലോകം മുഴുവൻ നിശ്ചലമായി

subeditor

ആദ്യ കാറിൽ ബിഷപ്പില്ല, ആളുകൾ പിരിഞ്ഞപ്പോൾ മറ്റൊരു വാഹനത്തിൽ ഫ്രാങ്കോ

subeditor

മിന്നൽ ഹർത്താൽ, ഇടക്കാല ഉത്തരവിനെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് ഡീൻ

കെ.ഇ ഇസ്മായില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ തുടരും