Fitness Health

ലൈംഗിക അതിക്രമങ്ങളെ തടയാനൊരു കോണ്ടം, കണ്‍സന്റ് കോണ്ടങ്ങളുടെ കണ്ടുപിടുത്തത്തില്‍ കൈയ്യടി

കോണ്‍ട്രാസെപ്റ്റീവ് മാര്‍ക്കറ്റിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് കണ്‍സന്റ് കോണ്ടങ്ങള്‍. സുരക്ഷിതമായ െൈലഗികബന്ധം ഉറപ്പുവരുത്തുന്ന ഉത്തരം കോണ്ടങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ‘ഇഫ് ഇറ്റ്‌സ് നോട്ട് എ യെസ്, ഇറ്റ്‌സ് എ നോ’- എന്ന് പാക്കറ്റിന് പുറത്തു തന്നെ എഴുതിയിട്ടുണ്ട്. നാല് കൈകള്‍ ഉപയോഗിച്ചേ ഇത് തുറക്കാനാകൂ. നാല് മൂലകളിലും ഒരുമിച്ച് പ്രസ് ചെയ്താല്‍ മാത്രമേ ഇവ തുറക്കൂ. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

അതേസമയം കണ്‍സന്റ് കോണ്ടത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസന്‍സിനിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആഗോളതലത്തില്‍ ഉയര്‍ന്നു വന്ന # മീടു ക്യാംപെയ്‌ന് പിന്നാലെയാണ് കണ്‍സെന്റ് കോണ്ടങ്ങളുടെ വരവ്. ഇതോടെ ജില്ലറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പോലും ജെന്റര്‍ സെന്‍സിറ്റീവ് ആയ സന്ദേശങ്ങള്‍ കൊണ്ടു വരാന്‍ ഇടയാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള കണ്‍സെന്റ് കോണ്ടങ്ങള്‍ക്കു പിന്നിലുള്ള ചേതോവികാരം നല്ലതാണെന്നും എന്നാല്‍ ഇതിന്റെ ഫലം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും പലരും പറയുന്നു. അതേസമയം പങ്കാളിയുടെ സമ്മതത്തെ കുറിച്ച് ചിന്തിക്കാത്തവര്‍ കോണ്ടങ്ങളെ കുറിച്ച് പോലും ചിന്തിക്കുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. അര്‍ജന്റീനയിലെ സെക്‌സ് ടോയ് നിര്‍മാതാക്കളായ തുലിപന്‍ ആണ് കണ്‍സന്റ് കോണ്ടങ്ങള്‍ക്ക് പിന്നില്‍.

Related posts

ക്യാന്‍സര്‍ രോഗം കണ്ടെത്താന്‍ ഇനി വെറും 10 മിനിറ്റ്: വൈദ്യ ശാസ്ത്ര ലോകത്ത് വന്‍ ചര്‍ച്ച

subeditor5

ക്രിസമസ് കേക്ക് നിങ്ങളേ ക്യാൻസർ രോഗിയാക്കുമോ?ചേരുവകൾ:അമോണിയം, വൻ തോതിൽ അപ്പക്കാരം,വിഷഹാരിയായ കളറുകൾ, മദ്യം, യൂറിയ

subeditor

നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഉള്ള വഴികൾ

subeditor

ഒരു കൊതുകുതിരിയിലൂടെ നിങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുമോ..?

നിങ്ങള്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കല്‍ ഉപയോഗിക്കുന്നവരാണോ? പല ക്രീമുകളിലും ഷാമ്പൂവിലും മാരക രാസ പദാര്‍ത്ഥങ്ങള്‍

subeditor

പ്രമേഹമുള്ള ഒരു പുരുഷന്റെ ആഹാരക്രമം

subeditor

ഒരു വ്യാജമുട്ടതരാമോ? വെല്ലുവിളിക്കുന്നു- വ്യാജമുട്ട എന്നൊന്നില്ല,

subeditor

ഇവ അവഗണിക്കരുത്; ഇവയാണ് സോറിയാസിസിന്റെ കാരണങ്ങൾ

അറബി ഭാഷയിലുള്ള ഭക്ഷ്യമെനു നല്‍കിയില്ല; 29 സ്‌ഥാപനങ്ങളെ സര്‍ക്കാര്‍ പിടികൂടി

subeditor

ഹോ……ഇതെന്തൊരു തിരക്ക്, ജീവിതത്തിന് വേണ്ടേ കുറച്ചൊരുന്മേഷം!

subeditor

പാരസെറ്റാമോള്‍ ഗുളികകള്‍ ആണ്‍കുഞ്ഞിന്റെ പ്രത്യുല്‍പാദനത്തെ ബാധിക്കും

subeditor

ലൈംഗീക ജീവിതം സന്തോഷകരമാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

subeditor