ഉണ്ണിത്താൻ അനാശാസ്യക്കാരൻ- മുരളി കഴുത കാമം കരഞ്ഞു തീർക്കും- ഉണ്ണിത്താൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ. മുരളീധരനുമായുള്ള വാക്‌പോര് മുറുകുന്നു. കോൺഗ്രസ് നേതാവ്‌ ഉണ്ണിത്താനേ പെണ്ണുപിടിയനും അനാശാസ്യക്കാരനുമാക്കി ചിത്രീകരിച്ച് കെ.മുരളീധരൻ രംഗത്ത്. അനാശാസ്യം കൈമുതലാക്കിയവ ഇയാളേ പാർട്ടിയിൽ എങ്ങിനെ വക്താവായി ഇരുത്താൻ കൊള്ളുമെന്നും കെ.മുരളീധരൻ തുറന്നടിച്ചു. എന്നാൽ മുരളിയെ കഴുത പ്രയോഗത്തിലൂടെ ഉണ്ണിത്താനും നേരിട്ടു, താൻ അനാശാസ്യക്കാരൻ എന്ന് വെളിപ്പെടുത്തിയ മുരളീധരൻ കഴുത കാമം കരഞ്ഞു തീർക്കുന്നയാളാണെന്ന് ഉണ്ണിത്താൻ പറഞ്ഞു.

മുരളീധരന് എതിരെ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനില്‍ക്കുന്നതായും ഉണ്ണിത്താന്‍ വ്യക്തമാക്കി. താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കാലുപിടിക്കാമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി പിതാവിന്റെ ശ്രദ്ധാദിനം ചടങ്ങിന് നില്‍ക്കാതെ ദുബായില്‍ കോണ്‍ഗ്രസ് വിമതരുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് മുരളീധരന്‍ പോയതെന്ന് ചിത്രം സഹിതം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

പിതാവിന്റെ ഓര്‍മ്മ ദിനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ദുബായില്‍ ആഘോഷിക്കുകയാണ് അദ്ദേഹം ചെയ്തത്. തന്നെ കുരയ്ക്കുന്ന നായയോടും അനാശാസ്യക്കാരനോടും പരാമര്‍ശിച്ച മുരളീധരന്റെ നടപടി ‘കഴുത കാമം കരുഞ്ഞുതീര്‍ക്കുന്നത്’ പോലെയാണെന്നും ഉണ്ണിത്താന്‍ വിമര്‍ശിച്ചു. കഴിഞ്ഞ 48 വര്‍ഷം കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തന്നോട് പാര്‍ട്ടി എന്നും അവഗണനയും അനീതിയും മാത്രമാണ് തിരിച്ചുനല്‍കിയത്. കെ.പിസി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മുന്‍ മുഖ്യമന്ത്രിയേയും സംരക്ഷിച്ചു മാത്രമാണ് ഇന്നു വരെ താന്‍ സംസാരിച്ചത്. നാളെ എങ്ങനെ സംസാരിക്കണമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സോണിയ ഗാന്ധി മാദാമ്മ ഗാന്ധിയെന്നും അഹമ്മദ് പട്ടേലിനെ അലുമിനയം പട്ടേലെന്നും വിളിച്ചത്. മുരളീധരനാണ്. അച്ഛന് കൊള്ളിയ്ക്കാന്‍ താന്‍ വരില്ലെന്ന് പറഞ്ഞയാളാണ്. ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണം എന്നും ആക്ഷേപിച്ചു. എന്നിങ്ങനെയൊക്കെ പറഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞാല്‍ കാലില്‍ പിടിച്ച് മാപ്പുപറയാം. തനിക്കെതിരെ മുരളീധരന്‍ പറഞ്ഞത് താന്‍ കേട്ടു. അതിനെല്ലാം ‘കഴുത കാമം കരഞ്ഞുതീര്‍ക്കുന്നു’ എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും രാജ്‌മോഹന്‍ പറഞ്ഞു.

Top