പീഡനക്കേസിലെ പ്രതിയെ മര്‍ദ്ദിക്കുന്ന പോലീസുകാരന്‍; വീഡിയോ വൈറലാകുന്നു

പീഡനക്കേസിലെ പ്രതിയെ തൂണിനു ചേര്‍ത്തുനിര്‍ത്തി എസ്‌ഐ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ മാവു ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. 11കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

തൂണിനുചേര്‍ത്തു നിര്‍ത്തി ബെല്‍റ്റു കൊണ്ടടിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്‌ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ എസ്‌ഐ ചെയ്തതാണ് ശരിയെന്നും പീഡനക്കേസിലെ പ്രതികളെ ഇങ്ങനെ തന്നെ ചെയ്യണമെന്നും പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ എസ്‌ഐയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Top