ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ; ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്‌സൈറ്റില്‍ ഇട്ടത് വീട്ടുടമയുടെ മകന്‍

ബംഗളൂരു: വീട്ടുടമയുടെ മകന്‍ ദമ്പതികളുടെ ബെഡ് റൂമില്‍ ക്യാമറ വെച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി, വീഡിയോ വെബ് സൈറ്റിലിട്ടു. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ കിടപ്പറ ദൃശ്യമാണ് ക്യാമറയില്‍ പകര്‍ത്തി വെബ് സൈറ്റിലിട്ടത്.

കെ ആര്‍ പുരത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവതിയുടേയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റേയും കിടപ്പറ ദൃശ്യങ്ങളാണ് വീട്ടുടമയുടെ മകന്‍ ക്യാമറയില്‍ പകര്‍ത്തിയത്.

സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍കോളാണ് പരാതിക്ക് ഇടനല്‍കിയത്. തുടര്‍ന്ന് സപ്തംബര്‍ 29 ന് ദമ്പതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് ആരാണെന്നതിനെ കുറിച്ച് നടന്ന അന്വേഷണത്തില്‍ വീട്ടുടമയുടെ മകന്റെ കൈയ്യില്‍ മുറിയുടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടെന്ന കാര്യം അറിയാന്‍ കഴിഞ്ഞു. ഇതുപയോഗിച്ച് ദമ്പതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ മുറിയിലെത്തി ക്യാമറകള്‍ സ്ഥാപിച്ചതാകാമെന്നാണ് കരുതുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ക്യാമറകള്‍ നീക്കം ചെയ്തതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ യുവാവിനെ കണ്ടെത്താന്‍ സൈബര്‍ ക്രൈം പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.

Top