മൂന്നാറില്‍ സിപിഎം -സിപിഐ കൊമ്പു കോര്‍ക്കുന്നു

ഇടുക്കി: മൂന്നാറിലെ കയ്യേറ്റ പ്രശ്നങ്ങളില്‍ സി.പി.എമ്മുമായി സിപിഐ കൊമ്പുകോര്‍ക്കുന്നു . ഏറ്റുമുട്ടലിന് പുതിയ പോര്‍മുഖം തുറന്ന് സി.പി.ഐ. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഹരിത ട്രൈബ്യുണലിന് ഹര്‍ജി നല്‍കിയത്. വനം, പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് സി.പി.ഐ നിര്‍വാഹക സമിതിയംഗം പി.പ്രസാദ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കയ്യേറ്റത്തിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ്. റവന്യൂ രേഖകള്‍ അട്ടിമറിക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയില്ല. കൊട്ടക്കമ്പൂരില്‍ കൂടുതല്‍ വന മേഖല സൃഷ്ടിക്കുമെന്ന ഉറപ്പ് പാലിക്കണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം. അതീവ ദുര്‍ബല പരിസ്ഥിതി മേഖലകള്‍ അതേപടി നിലനിര്‍ത്തണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

അതിനിടെ, കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജിന്റെ ഭൂമിപ്രശ്നത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി. ജോയ്സ് ജോര്‍ജിന്റെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. പോലീസിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടുകയായിരുന്നു.

Top