വി.എസിനും ഭാര്യക്കും 15.5 കോടി ആസ്തി,ചെത്ത്കാരന്റെ മകൻ പിണറായിക്ക് 107 കോടി, കറവക്കാരന്റെ മകൻ കോടിയേരിക്ക് കൊട്ടാര വീടും മുതലാളി ജീവിതവും

സി.പി.എം നേതാക്കൾക്കെതിരേ ഉത്തരം മുട്ടിക്കുന്ന വാട്സ് അപ്പ് ചോദ്യങ്ങൾ. ചോദ്യങ്ങൾ എല്ലാം ആരെയും ഇരുത്തി ചിന്തിപ്പിക്കും. മാർക്സിസം, കമ്യൂണിസം പഠിച്ചവർ മൂക്കത്തു വിരല് വക്കും.യഥാർത്ഥ കമ്മ്യൂണിസം.. സോഷ്യലിസം ഒക്കെ എന്നെങ്കിലും തിരിച്ചു വരുമോ ?എല്ലാ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരും കുടുംബവും ആഡംബര ജീവിതം നയിക്കുന്നു എന്ന് കൊടി പിടിക്കുന്നവർ മനസ്സിലാക്കിയാൽ നന്ന്. .

*വിഎസ്സിനും ഭാര്യയ്ക്കും കൂടി പതിനഞ്ചര കോടിയുടെ ആസ്തി..!! പിണറായി വിജയനും ഭാര്യയ്ക്കും കൂടി നൂറ്റി ഏഴ് കോടിയുടെ ആസ്തി..!!*
*തൊഴിലാളി പാർട്ടിയുടെ നേതാക്കന്മാരെയൊക്കെ സമ്മതിക്കണം..!! ജയ് വിളിക്കണ വിഡ്ഡി അണികള് ഇപ്പോഴും ഓലക്കീറ് വളച്ച് കുത്തി കുമ്പിളിൽ കഞ്ഞി കുടിക്കുന്നു..!! പട്ടിണിയിലൂടെ വിപ്ലവം…!!*
*ചെത്തുകാരന്റെ മകനായ പിണറായിയും കറവക്കാരന്റെ മകനായ കോടിയേരിയും ജീവിതത്തിൽ ഒരു ജോലിയും ചെയ്തതായി അറിവില്ല. ചോദിച്ചാൽ പൊതു പ്രവർത്തനം എന്ന് ഉത്തരം കിട്ടും പക്ഷേ അവരുടെ മക്കൾ ലക്ഷങ്ങൾ ചെലവാക്കി സ്വകാര്യ കോളേജുകളിലും വിദേശസ്ഥാപനങ്ങളിലും പഠിച്ചു.*
*രവിപിള്ളയുടെ മിഡിൽ ഈസ്റ്റിലെ ഒരു കമ്പനിയുടെ തലപ്പത്തിരിക്കുന്ന കോടിയേരിയുടെ മൂത്ത മകൻ, ബ്രിട്ടനിലെ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിററിയിൽ പഠിക്കുന്ന യെച്ചൂരിയുടെ മകൾ, അവിടെ തന്നെ പൗരത്വമുള്ള ബാക്കി മക്കൾ, അമേരിക്കയിൽ പിഎച്ച്ഡി ചെയ്യുന്ന തോമസ്‌ ഐസക്കിന്റെ മകൾ, ബക്കിംങ്ഹാമിൽ പഠിക്കുന്ന പിണറായി സഖാവിന്റെ മകൻ…*

*എന്നിട്ട് പാവപ്പെട്ടവന്റെ മക്കളെ സമരം ചെയ്യിക്കാനും, പഠിപ്പുമുടക്കാനും, ഗുരുവിനെ തല്ലിക്കാനും, ശവക്കുഴി തോണ്ടി അപമാനിക്കാനും അയച്ച് ഒന്നിനും കൊള്ളാത്ത സാമൂഹിക ദ്രോഹികളാക്കി മാറ്റുന്നു ചിന്തിക്കുക..!!*
*ഇവിടെ കമ്മ്യൂണിസം കൊണ്ടുവന്ന എല്ലാ നേതാക്കന്മാരും കോടീശ്വരന്മാരായി. പാവം അണികൾ ഇപ്പോഴും പഴയപോലെ ബോംബ് ഉണ്ടാക്കുന്നു, നേതാക്കന്മാർക്ക് വേണ്ടി പോസ്റ്റർ ഓർട്ടിക്കുന്നു, പൊരിഞ്ഞ വെയിലത്ത് ജയ് വിളിക്കുന്നു, യോഗത്തിന് ആളെ കൂട്ടുന്നു…… കഷ്ടം.*
*ആദർശം പ്രസംഗിച്ചും മറ്റുള്ളവരെയൊക്കെ അധിക്ഷേപിച്ചും നടക്കുന്ന അച്യുതാനന്ദൻ സഖാവെങ്കിലും ഈ കോടികൾ എവിടെ നിന്നുണ്ടാക്കി എന്ന് ജനങ്ങളോട് പറയണം, എന്നിട്ടു മതി അഴിമതിക്കെതിരെ മറ്റുള്ളവരുടെ പുറത്തു കുതിര കയറാൻ.*
കടപ്പാട്….

ഈ പ്രചരണം ശരിയെന്നും തെറ്റെന്നും വാദിക്കാം. എന്നാൽ ഈ കണക്കിൽ അല്പ്പം കാര്യം ഉണ്ട് എന്ന് ഏതൊരു ആൾക്കും മനസിലാക്കാനും ആകും. അണികൾ വാൾ പോസ്റ്റ് ഒട്ടിച്ച്, ചുവരെഴുതി, മരണം വരിച്ച്, വെയിൽ കൊണ്ട് സമരം ചെയ്ത് പോലീസ് തല്ലു വാങ്ങി, ജീവിതം കോഞ്ഞാട്ടയാക്കി നടക്കുമ്പോൾ നായകർ സ്വർഗത്തിൽ കഴിയുന്നു. അവരുടെ മക്കളെല്ലാം നല്ല സേഫാണ്‌ കേട്ടോ..നിങ്ങൾ അണികളേ പോലെ കളയാനും നശിപ്പിക്കാനും അവർക്കൊന്നും ജീവിതവും സമയവും ഇല്ല കേട്ടോ..Whtsaap

Top