വായടച്ചോ ഇല്ലെങ്കില്‍ നിന്റെ നാവ് പിഴുതെടുക്കും: എം.ചന്ദ്രന്‍

തൃശ്ശൂര്‍ സിപിഎം നേതാക്കളെ പറ്റി മിണ്ടിയാല്‍ ബല്‍റാമിന്റെ നാവു പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ചന്ദ്രന്‍. മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് തൃത്താല എംഎല്‍എ ഓഫിസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധം തുടരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും വ്യക്തമാക്കി. പൊതുപരിപാടികളില്‍ ബഹിഷ്‌ക്കരിക്കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്ന് ബല്‍റാമിനെ മാറ്റി നിര്‍ത്തും. സിപിഎം പാലക്കാട്ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും നിലപാട് വ്യക്തമാക്കി. മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലായിരുന്നു തൃത്താല.

Top