Crime Top Stories

മകൾ ഗർഭിണിയായി, പിതാവിനെ അറസ്റ്റ് ചെയ്തതിനെതിരേ അമ്മ രംഗത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്.

കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ തെറ്റും ഭര്‍ത്താവിനോടു കാണിച്ച മനുഷ്യാവകാശ ലംഘനവും മകളോടു ക്രൂരത കാണിച്ചവരെ രക്ഷിക്കുന്നതിനുവേണ്ടി ശ്രമിച്ച പ്രവര്‍ത്തനങ്ങളും അന്വേഷണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ അന്യായമായ കാരാഗൃഹവാസത്തിന് ഉത്തരവാദിയായവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍, ഡിജിപി, പൊലീസ് പരാതി പരിഹാര സെല്‍, ഹൈക്കോടതി റജിസ്ട്രാര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു

Related posts

സംഹാരതാണ്ഡവമാടി ചൂട്, സൂര്യതാപമേറ്റ് വീട്ടമ്മ മരിച്ചു, മൂന്ന് പേര്‍ക്ക് പൊള്ളല്‍

subeditor10

പ്രതികള്‍ ഇപ്പോഴും സുരക്ഷിതര്‍ ; പഴികള്‍ ഏറ്റുവാങ്ങി ചൈത്ര

ഒരു കൂട്ടം പോലീസുകാര്‍ തടവുചാടിയവര്‍ക്ക് പിന്നാലെ ഓടി അവരുമായി സംസാരിക്കാന്‍ ശ്രമിച്ചു ; രണ്ടു പോലീസ് സംഘം വെടിവെച്ചു വീഴ്ത്തി; ദൃക്‌സാക്ഷിയായ ഗ്രാമീണന്റെ വിവരണം

subeditor

കനകദുര്‍ഗയ്‌ക്കെതിരെ മഞ്ചേരി മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നാമജപ പ്രതിഷേധം

ലുലു ഗ്രൂപ്പ് സഹകാരി ജക്കാർത്തയിൽ അറസ്റ്റിൽ, 40കോടി നികുതി എഴുതി തള്ളാൻ കൈക്കൂലി നല്കിയ കുറ്റം

subeditor

രാജഭരണം കഴിഞ്ഞത് പന്തളം രാജകുടുംബം മറന്നുപോയി; പരിഹാസവുമായി എം.എം മണി

subeditor5

ജർമ്മനിയിൽ അങ്കമാലി സ്വദേശിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്‌ സ്വന്തം പൂന്തോട്ടത്തിൽ കുഴിച്ചിട്ടു

subeditor

ചലചിത്ര മേളയിൽ മാധ്യമ പ്രവർത്തകരെ ഒറ്റിയത് ജനം ടിവി റിപ്പോർട്ടർ

subeditor

കൊച്ചിയില്‍ ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയടക്കം അഞ്ചുപേര്‍ക്കു തടവ്

മലയാളത്തിലെ പ്രമുഖ നിര്‍മാതാവിനെതിരെ പരാതി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു

subeditor10

കതിരൂർ മനോജ് വധകേസ് പ്രതി സി.പി.എം ഏരിയാ സെക്രട്ടറി കീഴടങ്ങി.

subeditor

ബസിനുള്ളിൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഫോ​ട്ടോ​ഗ്ര​ഫ​ർ അ​റ​സ്റ്റി​ൽ

sub editor

മോദി സന്ദര്‍ശനത്തിനെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം

ചന്ദ്രബോസ് വധം: കൊലയാളി നിസാമിനെതിരെ കുറ്റപത്രം സമർപ്പിച്ചു

subeditor

വിശ്വാസ വോട്ടെടുപ്പിന് ശബ്ദവോട്ട് പാടില്ലെന്ന് സുപ്രീം കോടതി

ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; 15 പാക് സൈനികരെ വധിച്ചു

subeditor

കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനലിനെകൊണ്ട് മാപ്പ് പറയിച്ച് മലയാളികള്‍

കുന്നമംഗലത്തെ വീട്ടമ്മയുടെ മരണം കൊലപാതകം ; ഒന്നരവയസ്സുകാരിയായ മകളെയും കൊന്നു , കുഞ്ഞിന്റെ മൃതദേഹവും കണ്ടെടുത്തു; എല്ലാം ചെയ്തത് അവന്‍ തന്നെ