മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു: യുപിയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ യുവതിയെ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

മൂന്നു പേരും ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ, വിട്ടയക്കണേയെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുപിയിലെ ഗംഗാഘട്ട് ഗ്രാമവാസിയാണ് ആക്രമണത്തിനിരയായ യുവതി.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

ഉന്നാവില്‍നിന്നുള്ള മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിക്കുന്നതിന്‍റെ വീഡിയോ വൈറല്‍ആകുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്തുന്ന പക്ഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് ഉന്നാവ് എസ് പി അനൂപ് സിങ് എഎന്‍ഐയോട് പറഞ്ഞു.

ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍

courtesy: aajtak

Top