പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടിയേ ആശുപത്രി ജീവനക്കാർ കൂട്ട ബലാൽസംഗം ചെയ്തു

ബി.ജെ.പി നേതാവ്‌ യോഗി മുഖ്യമന്ത്രിയായിരിക്കുന്ന യു.പിയിൽ നിന്നും രാജ്യത്തേ ഞടുക്കുന്ന വാർത്ത.
പാ​ന്പു ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൗ​മാ​ര​ക്കാ​രി​യെ ജീ​വ​ന​ക്കാ​രും മ​റ്റു ചി​ല​രും ചേ​ർ​ന്നു കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണു സം​ഭ​വം.അ​ഞ്ചു ദി​വ​സം മു​ന്പാ​ണു പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ യൂ​ണി​ഫോം ധ​രി​ച്ച് അ​ക​ത്ത് എ​ത്തി​യ​വ​ർ പെ​ണ്‍​കു​ട്ടി​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കാ​ൻ ശ്ര​മി​ച്ചു. ഇ​ത് പെ​ണ്‍​കു​ട്ടി ചെ​റു​ത്ത​തോ​ടെ ഇ​വ​ർ ചേ​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൈ​ക​ൾ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഒ​രു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു​പേ​ർ ഒ​ളി​വി​ലാ​ണ്. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്പോ​ൾ പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണ് ഐ​സി​യു​വി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ടു പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

Top