വേതനവും മുടങ്ങി,പുത്തൻ ചാനൽ വിയർക്കുന്നു, വാടകയ്ക്കും, ഭക്ഷണത്തിനും വകയില്ലാതെ ജീവനക്കാർ

കൊച്ചി: ഉദിച്ചുയരും മുമ്പേ സാമ്പത്തികമായ വൻ തകർച്ചയിലേക്ക് മംഗളം ചാനൽ. ജീവനക്കാർ വേതനം കിട്ടാതെ വലയുന്നു. പരസ്യ വിപണിയും പണം നല്കിയവരും കൈവിടുന്നു. ചാനലിലേ വൻ ആഭ്യന്തിര കലഹം കണ്ട് ചാനൽ പൂട്ടും എന്നു ധരിച്ച് പരസ്യം കൊടുത്തവർ പണം പറഞ്ഞ അവധിക്ക് കൊടുക്കുന്നില്ല. ആകെ കൂടി പ്രതിസന്ധിയിലായ മംഗളം ചാനൽ ജീവനക്കാർക്ക് പണം കൊടുക്കാൻ നിവർത്തിയില്ലാതെ തകർച്ചയിൽ

ആദ്യ ഘട്ടത്തിൽ വളരെ നല്ല നിലയിൽ പോവുകയും ഉയർന്ന ബാർക്ക് റേറ്റും ലഭിച്ച ചാനലിൽ ആഭ്യന്തിര വിഷയം തുടങ്ങിയത് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി സുനിതാ ദേവദാസ് എന്നവർ ചുമതല ഏറ്റെടുത്തപ്പോൾ മുതൽ ആയിരുന്നു. ജേണലിസം ട്രയിനി മാത്രമായി മാധ്യമം പത്രത്തിൽ ഉണ്ടായിരുന്ന ഇവർ പിന്നീട് മാധ്യമത്തിൽ നിന്നും പരിശീലന കാലാവധി പൂർത്തിയാകും മുമ്പേ പുറത്തു പോവുകയായിരുന്നു.

ഏറെ കാലം മാധ്യമ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സുനിത ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി വന്നപ്പോൾ വളരെ സീനിയർ ആയ ജേണലിസ്റ്റുകളും, മറ്റ് സ്റ്റാഫും രാജിവയ്ച്ചും ലീവെടുത്തും പോവുകയായിരുന്നു. ഒരു ജൂനിയർ ജേണലിസ്റ്റ് എന്നു പോലും പറയാൻ പറ്റാത്ത ഇവരുടെ കീഴിൽ ജോലി ചെയ്യുന്നില്ല എന്നു പറഞ്ഞായിരുന്നു പലരും ചാനൽ വിട്ടത്. ഇതോടെ ആഭ്യന്തിര കലഹം തുടങ്ങി. സ്ഥാപനത്തിൽ അനാശാസ്യം സംബന്ധിച്ച് പരാതികൾ ഉയർന്നു. തൊഴിൽ പീഢനം സംബന്ധിച്ച് വനിതാ കമീഷനിൽ പരാതി വന്നു. ഇതിനിടെ ചാനൽ മാർകറ്റിങ്ങ് ജനറൽ മാനേജർ പ്രവീൺ ജഗദേവൻ രാജിവയ്ച്ചു പോയി. കഴിഞ്ഞ ദിവസം ചന്ദ്ര ദത്ത് എന്ന മാർകറ്റിങ്ങ് ഹെഡ് ചാനൽ വിട്ടിരുന്നു.അതിനു മുമ്പായി അദ്ദേഹം മടുപ്പ് തോന്നുന്നു എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു.

പണം ചാനലിലേക്ക് എത്തിക്കുന്ന മുഖ്യ എക്സിക്യുട്ടീവുകളായ ഇവരുടെ രാജി ചാനലിലേ അടിമുടി തകർത്തുകളഞ്ഞു. ഒരു അറിവില്ലാത്ത ഓൺലൈൻ അശ്ലീല എഴുത്തുകാരിയെ കയറ്റി തങ്ങളേ ഭരിക്കാൻ വയ്ച്ചാൽ നടക്കില്ലെന്നും അവർക്ക് കുരങ്ങിന്റെ കൈയ്യിൽ പൂമാല കിട്ടിയതു പോലെയാണ്‌ ചാനൽ എന്നും ഒരാൾ തുറന്നടിച്ചു.

മംഗളം ടി.വിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വരുന്നത് നല്ല വാർത്തകൾ അല്ല. സുനിതാ ദേവദാസിന്‌ നവ മാധ്യമ രംഗത്ത് വൻ സ്വാധീനം ഉണ്ട് എന്നു പറഞ്ഞായിരുന്നു ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായി നിയമിച്ചത് എങ്കിൽ ചാനലിനായി ഒരു നവ മാധ്യമത്തേ കൊണ്ടും നല്ലത് എഴുതിക്കാൻ അവർക്കായില്ല. 

മാത്രമല്ല ഓപ്പൺ സെക്സിന്റെ വക്താവ്‌ ചാനൽ തലപ്പത്ത് വന്നതോടെ പലരും രാജിവയ്ച്ച് മാനകേട് ഉണ്ടാകും മുമ്പേ സ്ഥലം വിട്ടു. ഇത്രയും പ്രതിസന്ധി ഒരു നിയമനം മൂലം ഉണ്ടായിട്ടും മംഗളം ചാനൽ മാനേജ്മെന്റ് കുലുങ്ങുന്നില്ല. മാനേജ്മെന്റിലേ ചിലർ  , ചിലരുടെ കുടുക്കിൽ വീണതായും അതാണ്‌ കാരനമെന്നും ജീവനക്കാർ പറയുന്നു.

ഈ മാസം 12 ആയിട്ടും വേതനം കിട്ടാത്തതിനാൽ ജില്ല വിട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് വാടകയും ഹോട്ടൽ ബില്ലും കൊടുക്കാനാവാതെ നാണം കെട്ടു. ആഹാരത്തിനു പോലും പണം ഇല്ലാത്തതിനാൽ പലരും ലീവെടുത്ത് വീട്ടിൽ പോയി. ഉന്നതരായ ചിലർ കൂട്ട അവധിയിൽ പോയി. ഇതോടെ ഡിബേറ്റും, പാനൽ ചർച്ചകളും ചിലപ്പോൾ വാർത്തകൾ വായിക്കാൻ സ്റ്റുഡിയോവിൽ പോലും ആളില്ലാതായി. ഈ വിടവ്‌ നികത്താൻ പലപ്പോഴും ചാനൽ മേധാവി അജിത് കുമാർ തന്നെ പാനലിസ്റ്റും, വാർത്താ വായനക്കാരനും ഒക്കെയായി അവതരിക്കാൻ തുടങ്ങി.

വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും. കാരണം പരസ്യ വിപണി ഒന്നാകെ മംഗളം ചാനലിനേ കൈവിടുകയാണ്‌. കഴിവുള്ള മാനേജീരിയൽ ജീവനക്കാർ സ്ഥാപനം വിട്ട് പോയി. 12തിയതി ആയിട്ടും വേതനം കിട്ടാത്ത ജീവനക്കാർ പണം ചോദിക്കുമ്പോൾ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറോട് ചോദിക്കാനാണ്‌ മാനേജ്മെന്റ് പറയുന്നത്. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറായ സുനിതാ ദേവദാസ് കൈമലർത്തിയും കാണിക്കുന്നു. ഒരു ചാനൽ തുടങ്ങിയപ്പോൾ തന്നെ ജീവനക്കാർക്ക് വേതനം നല്കാൻ പണം ഇല്ലാത്തത് അതിന്റെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. മംഗളം ചാനൽ മംഗളം പത്ര കുടുംബത്തേ മോശമായ രീതിയിലേക്ക് നയിക്കുന്ന വിവാദങ്ങളിലും സ്ത്രീ വിഷയത്തിലും ഏർപ്പെടുന്നതിനെതിരേ കോട്ടയത്ത് പ്രതിഷേധം ഉയരുന്നു. ഇതിന്റെ വിശദാംശം ഉടൻ പുറത്തുവരും.

 

 

 

Top