യുവാവിന്റെ അറ്റുപോയ കാല്‍ തലയിണയാക്കി ഡോക്ടര്‍മാര്‍; യുപിയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ…

ലഖ്‌നൗ: അപകടത്തില്‍ അറ്റുപോയ യുവാവിന്റെ കാല്‍ തലയ്ക്ക് താങ്ങായിവെച്ചു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍. ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിലാണു സംഭവം.

ഝാൻസിയിലെ ലചുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘനശ്യാം എന്ന യുവാവിന് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. സ്കൂൾ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആറു കുട്ടികൾക്കും പരുക്കേറ്റു. ബസിന്റെ ക്ലീനറായിരുന്ന ഘനശ്യാമിന്റെ വലതു കാല്‍പാദം വേർപെട്ടുപോയി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അറ്റുപോയ കാലിന്റെ ഭാഗം തലയിണയാക്കി വച്ച നിലയിൽ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.

പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്ട്രച്ചറില്‍ കിടക്കുമ്പോഴായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ബോധമില്ലാത്ത പ്രവര്‍ത്തി ചെയ്തത്.  യുവാവിനെ സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top