ദൈവസ്വരം ക്രിസ്തീയ ഭക്തിഗാനം ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്തു

കണ്ണൂർ :ദൈവസ്വരം ക്രിസ്തീയ ഭക്തിഗാനത്തിന്റെ സി.ഡി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് രൂപതാ കോർപ്പറേറ്റ് മാനേജർ റവ .ഫാ.ജെയിംസ് ചെല്ലംകൊട്ടിന്റെ സാന്നിധ്യത്തിൽ മോൺസിഞ്ഞോർ ഫാ. അലക്സ് താരാമങ്കലത്തിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു .

മലയാളത്തിലെ പ്രഗൽഭ രായ പാട്ടുകാരെ കോർത്തിണക്കി ഹെറാൾഡ് മീഡിയ പ്രൊഡക്ഷന് വേണ്ടി അഡ്വ.സിബി സെബാസ്റ്റ്യൻ നിർമ്മിച്ച ഭക്തിഗാന സമാഹാരത്തിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൂടത്തായി ഹയർ സെക്രണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിബി പൊൻപാറ സി.എം.ഐ ആണ് . സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രഗൽഭനായ യുവ സംഗീത സംവിധായകൻ ബാബു ഇമ്മാനുവൽ പൊൻപാറയാണ് .

ഇന്ത്യൻ സംഗീത ലോകത്തെ പ്രഗത്ഭരായ ഗായകരെ അണിനിരത്തിക്കൊണ്ടാണ് ക്രിസ്തീയ ഭക്തിഗാനം ‘ദൈവസ്വരം”( വോയിസ് ഓഫ് ഗോഡ് ) പുറത്തിറക്കിയിരിക്കുന്നത് .കത്തോലിക്കാ വൈദികനും ഗായകനുമായ റവ.ഫാ.സിബി പൊൻപാറയുടെ രചനയിൽ പുറത്തിറങ്ങിയ ഗാനസമാഹാരം ഇപ്പോൾ തന്നെ സംഗീത ലോകത്ത് ചർച്ചയായിരിക്കയാണ് .

മലയാള ഗാനലോകത്ത് പ്രശസ്തരായ എം ജി ശ്രീകുമാറും മാർക്കോസും ,കെസ്റ്ററും ,മധു ബാലകൃഷ്ണനും ,ബിജു നാരായണൻ വിത്സൺ പിറവം തുടങ്ങിയ പതിമൂന്നു ഗായകർ ഒരുക്കിയ ഭക്തിസാന്ദ്രമായ ‘ വോയിസ് ഓഫ് ഗോഡ് ‘ പ്രകാശനം തലശ്ശേരി സന്ദേശഭവനിൽ നൂറുകണക്കിന് കാണികൾ പങ്കെടുത്ത പ്രൗഡഗംഭീരമായ സദസിന് മുന്നിൽ ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത് .

തലശ്ശേരി രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വൈദികർ ,കന്യാസ്ത്രീകൾ ,അദ്ധ്യാപകർ ,രൂപതാ കോർപ്പറേറ്റിലെ അധ്യാപക സംഘടന ഭാരവാഹികൾ ,സംസ്ഥാന നേതാക്കൾ പ്രമുഖരായ വ്യക്തിത്വങ്ങൾ ,ഗായകരായ സി.ബിൻസി ,സി.ജിസ്മി ,ജിപ്സ പി ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു .

Top