തിരുവനന്തപുരം നഗരസഭയിലെ അക്രമത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയിലായ മേയറ്ക്കെതിരെ പട്ടിക ജാതി പീഡനകേസ്

തിരുവനന്തപുരം നഗരസഭയിലെ അക്രമത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയിലായ മേയറ്#ക്കെതിരെ പട്ടികജാതി പീഡനക്കേസ്സെടുക്കാന്‍
കമ്മീഷന്‍ .ബി.ജെ.പി .ുടെ അക്രമത്തില്‍ പരുക്കേറ്റ ബി.ജെ.പി.കൗണ്‍സിലര്‍ എം.ലക്ഷ്മിയുടെ പരാതിയില്‍ മേയര്‍ വി.കെ. പ്രശാന്ത്, പി.എ ജിന്‍രാജ്, കൗണ്‍സിലര്‍ ഐ.പി. ബിനു എന്നിവര്‍ക്കെതിരെ ദലിത് പീഡനത്തിന് കേസെടുക്കണമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ദേശീയ പട്ടികജാതി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ നിര്‍ദ്ദേശം നല്‍കിയത്

ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എം. ലക്ഷിമിയെ സന്ദര്‍ശിച്ച ദേശീയ പട്ടികജാതി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ പരാതി നേരിട്ട് സ്വീകരിച്ചു. മേയര്‍ വി.കെ. പ്രശാന്ത് , കൗണ്‍സിലര്‍ ഐ.പി ബിനു എന്നിവര്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചുവെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സ്വന്ത്രമായി ചുമതലകള്‍ നിറവേറ്റുന്നതില്‍ തടസം നേരിടുകയാണ്. തുടര്‍ന്ന് പട്ടികജാതി കമ്മിഷന്‍ ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, പട്ടികജാതി വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി തുടങ്ങിയവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. മേയറുടെ ചികില്‍സാ രേഖകളും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപി കൗണ്‍സിലര്‍മാരെ തിടുക്കത്തില്‍ അറസ്റ്റുചെയ്യേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്. വൈകുന്നേരത്തോടെ സുരേഷ് ഗോപി എം.പി ആശുപത്രിയിലെത്തി. കൗണ്‍സിലര്‍മാരായ എം.ലക്ഷി, ആര്‍.സി ബീന എന്നിവരെക്കൂടാതെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.ജി. ഗിരികുമാറും ഇവിടെ ചികില്‍സയിലാണ്.

Top