ഡെലിവറി ചെയ്യാൻ വിളിക്കും; പിന്നീട് നടക്കുന്നത് ഒക്കെ ഇങ്ങനെ…; യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി…

അബുദാബി : അബുദാബിയില്‍ ഗ്രോസറി ഡെലിവറി ബോയിയുമായി തൊഴിലുടമയുടെ വീട്ടില്‍ വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട വീട്ടുജോലിക്കാരി അബുദാബിയില്‍ വിചാരണ നേരിടുന്നു. അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ വിചാരണ നടക്കുന്ന കേസിലെ പ്രതിയായ ഏഷ്യക്കാരി വിവാഹിതയാണ്. ഇവര്‍ ഒരു ഡെലിവറി ബോയുമായി അടുപ്പത്തിലായിരുന്നു. സംഭവദിവസം ഏഷ്യക്കാരനായ കാമുകനെ യുവതി തൊഴിലുടമയുടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു.

അറബ് കുടുംബം പുറത്ത് പോയ സമയത്തായിരുന്നു സംഭവം.തുടര്‍ന്ന് ഇരുവരും തൊഴിലുടമയുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് വിവരമറിഞ്ഞ തൊഴിലുടമ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹൗസ് മെയ്ഡിനെയും കാമുകനെയും അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ താനും യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നും തൊഴിലുടമയുടെ വീട്ടില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും അവര്‍ സമ്മതിച്ചു. വ്യഭിചാരം, അനുവാദമില്ലാതെ തൊഴിലുടമയുടെ വീട്ടില്‍ മറ്റൊരാളെ പ്രവേശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹൗസ് മെയ്ഡിനെതിരെ ചുമത്തിയിരിക്കുന്നത്. ഹൗസ് മെയ്ഡുമായി നിയമവിരുദ്ധ ലൈംഗിക ബന്ധം, വെട്ടില്‍ അതിക്രമിച്ചു കടക്കല്‍ എന്നിവയാണ് ഡെലിവറി ബോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍

Top