സൗന്ദര്യം ഒരു ശാപമായിരുന്നു; ദേവൻ മനസ്സ് തുറക്കുന്നു

മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു ദേവന്‍. വില്ലന്‍ ആണെങ്കിലും ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികളുണ്ടായിരുന്നില്ല. അഭിനയ മികവു കൊണ്ടും അകാരഭംഗി കൊണ്ടും എപ്പോഴും വെറിട്ടു നിന്ന നടന്‍ പറയുന്നു മുഖ സൗന്ദര്യം തനിക്ക് ഒരു ശാപമായി തോന്നിരുന്നു എന്ന്

സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു എന്നു താരം പറയുന്നു. ദേവനോടുള്ള ആരാധന കൂടി ഒരിക്കല്‍ ഒരു യുവതി എത്തി. അവരുടെ ആവശ്യം കേട്ടു അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി എന്നു താരം പറയുന്നു.

ദേവന്റെ രക്തത്തില്‍ ഒരു കുഞ്ഞു വേണം എന്നായിരുന്നു അവരുടെ ആവശ്യം. അതൊരിക്കലും നടക്കാത്ത കാര്യമാണ് എന്നു പറഞ്ഞു ദേവന്‍ അവരെ മടക്കി അയക്കുകയായിരുന്നു

Top