ദിലീപിന് വീണ്ടും കുരുക്ക് ; പോലീസിന്റെ ‘മുട്ടൻ പണി’; ജാമ്യവ്യവസ്ഥ ലംഘിച്ചു,

കൊച്ചി: ദിലീപിനെ കുടുക്കാൻ വീണ്ടും പോലീസ്. കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസില്‍ സാക്ഷിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധായകന്‍ നാദിര്‍ഷയുമായി ദിലീപ് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയതിന്റെ പിന്നിലും ദിലീപ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാനിരിക്കെയാണ് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന രിപ്പോർട്ടുമായി പോലീസ് രംഗത്തെത്തിയിട്ടുള്ളത്. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് കോടതി സമര്‍പ്പിച്ചതായാണ് സൂചന. ദിലീപിന്റെ ഭാഗ്യ കാവ്യ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മൊഴി മാറ്റിയത്. ഈ മൊഴി മാറ്റത്തിന് പിന്നാൽ ദിലീപി ആണെന്നാണ് പോലീസ് പറയുന്നത്. മറ്റ് സാക്ഷികളെ ദിലീപ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം ദിലീപ് നാദിർഷയുമായി കൂടിയാലോചനകൾ നടത്തിയതായും പോലീസ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കാനിരിക്കെ പ്രതികളില്‍ ഒരാളായ ദിലീപ് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ പഴുതുകളും അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പോലീസ്. മറ്റൊരു മാപ്പുസാക്ഷിയെക്കൂടി ഉള്‍പ്പെടുത്തി ദിലീപിനെതിരേ കുരുക്ക് മുറുക്കുകയാണ് പോലീസ്. കേസില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വ്യക്തിയെയും മാപ്പുസാക്ഷി ആക്കിയിരിക്കുകയാണ് പോലീസ്. കേസിലെ പ്രതികളില്‍ ഒരാളായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അനീഷിനെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. കേസിലെ പത്താം പ്രതിയായ വിപിന്‍ ലാലിനെ കൂടാതെ കേസില്‍ മാപ്പുസാക്ഷിയാവുന്ന രണ്ടാത്തെ പ്രതിയാണ് അനീഷ്.

അങ്കമാലി മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതിയില്‍ വച്ച് അനീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇയാളുടെ രഹസ്യമൊഴി ദിലീപിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ അടയ്ക്കുന്നതാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടയിലാണ് ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന റിപ്പോർട്ടുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തന്റെ ഫോണില്‍ നിന്നും വിളിക്കാന്‍ സഹായിച്ചുവെന്നതാണ് അനീഷിനെതിരായ കുറ്റം. ദിലീപിനെ തന്റെ ഫോണില്‍ നിന്നും വിളിക്കാന്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്തു സുനി ശ്രമിച്ചതായി അനീഷ് രഹസ്യമൊഴി നല്‍കി. മാത്രമല്ല ഫോണ്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് ദിലീപിനു സുനി ശബ്ദസന്ദേശം അയച്ചതായും അനീഷ് വെളിപ്പെടുത്തിയിരുന്നു. രണ്ടു തവണ ദിലീപിനെയും കാവ്യാ മാധവനെയും രണ്ടു തവണ താന്‍ ഫോണില്‍ വിളിക്കാന്‍ ശ്രമം നടത്തിയതായും അനീഷ് അങ്കമാലി കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

Top