Kerala Top Stories

നടി ആക്രമിക്കപ്പെട്ട കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുത്; ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് വ്യക്തമാക്കാന്‍ ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് വ്യക്തമാക്കാന്‍ ദിലീപിനോട് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ പ്രതിയും നടനുമായ ദിലീപിനോട് ഹര്‍ജിയില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശിച്ചത്.

അതേസമയം, കേസില്‍ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. നടിയെ ആക്രമിച്ച കേസ് വിചാരണക്ക് വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതി വേണമെന്ന ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം 23ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം. കേസില്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേട്ടു. ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്കമിട്ട് എഴുതി നല്‍കണമെന്നും കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ദിലീപിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം ചില രേഖകള്‍ അപൂര്‍ണമായാണ് നല്‍കിയതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആവശ്യമുള്ള മുഴുവന്‍ രേഖയും നല്‍കിയെന്നും ചില രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ ശേഷം നല്‍കാന്‍ കഴിയുന്ന രേഖകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

Related posts

തമിഴക രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്നു : അമ്മ കാത്തുവച്ചത് മോദി കൊണ്ടു പോകും ; തമിഴകത്ത് കാവിക്കൊടി പാറും ;ശശികലയെ തൂക്കി പുറത്തിടും ; ഒ പനീര്‍ശെല്‍വവും ഇ പളനിസ്വാമിയും കൈകോര്‍ക്കുന്നു.?

ഓഖി ചുഴലിക്കാറ്റ്: മുന്നറിയിപ്പ് നല്‍കിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം; വിശദീകരണം ആവശ്യപ്പെട്ടു

subeditor12

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ശബരിമല യുവതി പ്രവേശനം വിലക്കും; രമേശ് ചെന്നിത്തല

main desk

പ്രതിഷേധം; സെൻകുമാർ അവധിയിൽ പോയി

subeditor

വിമാനങ്ങള്‍ സുരക്ഷിതമോ? വിമാനത്തിലെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ കടന്നുകയറി വിമാനം നിയന്ത്രിച്ചിരുന്നതായി ഒരാള്‍

subeditor

രഹസ്യവിവരം ചോര്‍ത്തുന്നു ;പ്ലേ സ്റ്റോറില്‍ നിന്ന് 500 ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു

കാള ആര്‍.എസ്.എസ്സ്കാര​ന്റെ തന്തയാണോ- വി.എസ്

subeditor

ശബരിമല പൂർണ്ണമായി പോലീസ് കാവലിൽ, എല്ലാ വിലക്കുകളേയും അതിജീവിക്കും എന്ന് ഹിന്ദു ഐക്യ വേദി

subeditor

രാമലീല യൂട്യൂബില്‍; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ടോമിച്ചന്‍ മുളകുപാടം; ഹര്‍ജി സ്വീകരിച്ച സിംഗിള്‍ ബഞ്ച് മറുപടിക്കായി…

സംസ്ഥാനത്ത് നാളെ ഹർത്താൽ

ജി സുധാകരനെ അപമാനിക്കാന്‍ ശ്രമം; ഭാര്യ ജൂബിലി നവപ്രഭ കേരളസര്‍വകലാശാലയിലെ പദവി രാജിവച്ചു

subeditor10

ധനമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി

തലസ്ഥാനത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

subeditor12

ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയോടെ രഘുറാം രാജനെ രാജ്യസഭയില്‍ എത്തിക്കാന്‍ നീക്കം

കേൺഗ്രസ് പ്രവർത്തകന്റെ കൊല: പ്രതിയും ഗോപപ്രതാപനുമായുള്ള ചിത്രങ്ങൾ പുറത്ത്

subeditor

അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

subeditor12

ചെറുപ്പവും അനുഭവപരിചയവും പരിഗണിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി.

subeditor

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് പീയുഷ് ഗോയൽ

subeditor12