രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി

നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയതപ്പോള്‍ ചിത്രത്തിന്റെ റിലീസും നീളുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനു തയ്യാറെടുക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്. ചിത്രം തിയറ്ററുകളിലേക്കെത്തി അഞ്ചുനാള്‍ പിന്നിടുന്നതിനിടയില്‍ ദിലീപിന് ജാമ്യം ലഭിച്ചിരുന്നു.

ഉദാഹരണം സുജാതയും രാമലീലയും ഒരേ ദിവസമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന് ശേഷം തിയറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. അണിയറപ്രവര്‍ത്തകരുടെ ആശങ്ക കാറ്റില്‍ പറത്തി ചിത്രം കുതിപ്പ് തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രം 25 കോടി പിന്നിട്ടിരുന്നു.

ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയിലാണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെയും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് സംവിധായകന്‍ ചിത്രവുമായി മുന്നോട്ട് നീങ്ങിയത്. ആശങ്കകളെ കാറ്റില്‍ പറത്തിയാണ് ചിത്രം മുന്നേറുന്നത്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്കെത്തിയ ചിത്രം ഇതിനോടകം തന്നെ 25 കോടി പിന്നിട്ട് കഴിഞ്ഞു. ഹോള്‍ഡ് ഓവര്‍ ആവാതെ ചിത്രത്തെ തിയറ്ററുകളില്‍ നിന്നും മാറ്റിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് നിര്‍മ്മതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചിരുന്നു.

രാമലീല വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ ദിലീപ് തന്റെ പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറുകയാണ് ഈ സിനിമ.രണ്ടു മുതല്‍ രണ്ടരക്കോടി രൂപ വരെയാണ് ദിലീപും മമ്മൂട്ടിയും മുന്‍പ് വാങ്ങിയിരുന്നത്. രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

രണ്ടരക്കോടിയില്‍ നിന്നും തന്റെ പ്രതിഫലം മൂന്നരക്കോടിയായി ഉയര്‍ത്തിയിരിക്കുകയാണ് ദിലീപ്. ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി ദിലീപിന് പിന്നിലായി. മലയാള സിനിമയക്ക് മുന്‍പ് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റുമായി ആകെ പ്രഷുബ്ധമായിരുന്നു മലയാള സിനിമ. എന്നാല്‍ ഇതൊന്നും ദിലീപിനെ ബാധിച്ചില്ലെന്ന് രാമലീലയുടെ വിജയം വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ അറസ്റ്റുമായി ആകെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് രാമലീല തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഒട്ടും അനുകൂല സമീപനമല്ലാതിരുന്നിട്ടും തിയറ്ററുകളില്‍ മികച്ച വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞു. നിര്‍മ്മാതാവിനെ നഷ്ടത്തിലാക്കാതെ ചിത്രം മുന്നേറി. ഇത് തന്നെയാണ് ദിലീപിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

Top