ആദ്യം കുര്‍ബാന ഇപ്പോള്‍ വെണ്ണ കൊണ്ട് തുലാഭാരം

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് ഭക്തി മാര്‍ഗത്തില്‍. ജയില്‍ ജീവിതത്തില്‍ ദീലീപിന് ധൈര്യം നല്‍കിയത് സങ്കീര്‍ത്തനം എന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു പുറത്തിറങ്ങിയ ദിലീപിന്റെ പള്ളിയിലേ പോക്കും ആചാരവുമെല്ലാം.

ആലുവയിലെ എട്ടേക്കര്‍ പള്ളിയിലെത്തി ദിലീപ്കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്തിരുന്നു. ഇപ്പോള്‍ ഇതാ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുന്നു. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് താരത്തിന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവും തുലാഭാരവുമെല്ലാം. വാര്‍ത്തകളില്‍ ഇടം പിടിക്കാതിരിക്കുന്നതിനായി ക്ഷേത്രദര്‍ശനത്തില്‍ വീട്ടുകാരെയെല്ലാം ഒഴിവാക്കി കൂടെ പ്രേമന്‍ എന്ന നിര്‍മ്മാതാവിനൊപ്പമായിരുന്നു ദിലീപ് എത്തിയത്.

ഇന്ന് രാവിലെ 6 മണിക്ക് ഉഷപൂജക്ക് മുമ്ബ് ക്ഷേത്രത്തിലെത്തിയ ദിലീപ്, ഉഷപൂജക്ക് ശേഷം സോപാനത്ത് കദളിക്കുലയും, നെയ്യും വച്ച് ഭഗവാനെ തൊഴുതു.ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ നമ്ബൂരിക്ക് ദക്ഷിണ നല്‍കി പ്രസാദം വാങ്ങി. ദര്‍ശനത്തിന് ശേഷം കദളിപ്പഴം, പഞ്ചസാര, വെണ്ണ എന്നിവ കൊണ്ട് തുലാഭാരം നടത്തി. 75 കിലോ വീതം തട്ടില്‍ പണം കൂടാതെ ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി അമ്ബത്തഞ്ച് രൂപ ദേവസ്വത്തിലടച്ചു. ഉപദേവത മാരെയും തൊഴുത് പുറത്തെ ഗണപതി കോവിലില്‍ തേങ്ങയുടച്ചാണ് ദിലീപ് മടങ്ങിയത്.

മാത്രമാണ് ഉണ്ടായിരുന്നത്.ക്ടോബര്‍ മൂന്നിനാണ് ദിലീപിന്‌ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലില്‍നിന്നുംപുറത്തിറങ്ങിയ ദിലീപിനെ വന്‍ വരവേല്‍പ്പോടെയാണ് ആരാധകര്‍ വരവേറ്റത്. മധുരം വിതരണംചെയ്തും ദിലീപിന് ജയ് വിളിച്ചും, നടന്റെ ഫ്ലക്സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ആഹ്ലാദം പ്രകടിപ്പിച്ചത്. അഞ്ചാം ജാമ്യഹര്‍ജിയിലാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

 

 

Top