ദിലീപിനെ രക്ഷപെടാന്‍ സഹായിക്കുന്നത് പോലീസിലെ ഉന്നതര്‍ തന്നെ അതു വക്കീലിനു വേണ്ടിയാണെന്നാരോപണം

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രക്ഷപെടാന്‍ സാഹായിക്കുന്നത് പോലീസിന്റെ ഉന്നതസഥാനങ്ങളിലിരിക്കുന്നവരെന്നു ആരോപണം .ഇവര്‍തന്നെയാണ് കുറ്റപത്രം ചോര്‍ത്തലിനു പിന്നിലെന്നും പറയുന്നു . കുററപത്രം ചോര്‍ന്നാല്‍ അത് അന്വേഷണസംഘത്തിന്റെ വീഴ്ചയായി വരുമെന്നും അതിലൂടെ അന്വേഷണസംഘത്തെ മാറ്റി ദിലീപിന്റെയും മറ്റു സിനിമയിലെ ഉന്നതരുടെയും ഇഷ്ടത്തിനു വഴങ്ങുന്ന ഒരു പുതിയ അന്വേഷണസംഘത്തെ ലഭിക്കുമെന്നുള്ള ദിലീപിന്റെ കൈയ്യാളുകളായിട്ടുള്ള പോലീസിലെ തന്നെ ചിലരുടെബാലിശമായ ചിന്തയാണിതിനു പിന്നിലെന്നു പറയപ്പെടുന്നു.

ഇത് പ്രതിഭാഗം അഭിഭാഷകന്റെ വിജയം ഉറപ്പിക്കുന്നതിനു വേണ്ടി ചെയ്യുന്നതാണെന്നും ആരോപണമുണ്ട്. കുററപത്രം ചോര്‍ന്നതിനെക്കുറിച്ച കോടതി വിശദീകരണം ചോദിച്ചപ്പോള്‍ അന്വേഷണഉദ്യോഗസ്ഥര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത കടയില്‍ നിന്നും ചോര്‍ന്നതായിരിക്കുമെന്ന് മറുപടി നല്‍കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന ആലുവ സറ്റേഷനില്‍ സ്വന്തമായി ഫോട്ടോസ്റ്റാറ്റ് മെഷിന്‍ ഉളളത് പ്രതിയായ ദിലീപിനെ രക്ഷിക്കാന്‍ മനപ്പൂര്‍വ്വം മറന്നതാണെന്ന ആരോപണവുമുണ്ട് . നാടിനെ നടുക്കിയ പ്രമാഥമായ കേസിന്റെ കുറ്റപത്രം നാട്ടിലെ സ്വകാര്യഫോട്ടോസ്റ്റാറ്റ് സ്ഥാപനത്തില്‍ പകര്‍പ്പെടുക്കാന്‍ കൊണ്ടുപോയി എന്നു പറയുന്നതു തന്നെ പോലീസിന്റെ നാടകമല്ലേ എന്ന ചോദ്യവും ഉയരുന്നു.

Top