മാനന്തവാടി രൂപത ഭൂമി കച്ചവടം നടത്തിയത് സമ്മതിച്ചു,എത്ര വിലയ്ക്കാണ്‌ വിറ്റതെന്ന് വിശദാംശങ്ങൾ പുറത്തുവിടണം

മാനന്തവാടി: മാനന്തവാടി രൂപതയുടെ ബൽത്തങ്ങാടിയിൽ ഉള്ള തോട്ടവും, ബാംഗ്ളൂർ സിറ്റിയിലേ പ്ളോട്ടുകളും വില്പന നടത്തിയത് സത്യം തന്നെ.   പ്രവാസി ശബ്ദം പുറത്തുവിട്ട വാർത്തയിലേ വിവരങ്ങൾ ഭാഗികമായി സമ്മതിച്ച് രൂപതാ അധികാരികൾ. ഭൂമികൾ വിറ്റു. അതെല്ലാം നിയമം അനുസരിച്ച് വർഷങ്ങൾ മുമ്പാണ്‌. ഇതെല്ലാം എന്തിനാണ്‌ ഇപ്പോൾ ഉന്നയിക്കുന്നത് എന്നാണ്‌ രൂപതാ അധികൃതരുടെ ഇക്കാര്യത്തിൽ പുറത്തുവന്ന മറുപടി. മാത്രമല്ല പ്രവാസി ശബ്ദത്തിൽ വ്യാജവാർത്തയാണ്‌ വന്നതെന്ന് എന്ന് പറയുന്ന രൂപത തന്നെയാണ്‌ അതേ പ്രസ്താവനയിൽ ഭൂമി വില്പന നടത്തിത് എന്ന് സമ്മതിക്കുന്നതും.

മുമ്പ് നടന്ന ഭൂമി കച്ചവടവും തോട്ടം വില്പനയും വിശ്വാസികൾ ആദ്യമായി അറിയുന്നത് പ്രവാസി ശബ്ദം പത്രം വായിച്ചാണ്‌. അതിനാൽ തന്നെ വാർത്തകൾ വിശ്വാസികൾ ഏറ്റെടുക്കുകയും രൂപതാ അധികൃതർക്ക് തലവേദന ആവുകയും ചെയ്തു. വർഷങ്ങളായി ഭൂമി ഇടപാട് നടത്തി എങ്കിലും അത് വിശ്വാസികളിൽ നിന്നും മറച്ചുവയ്ക്കുകയായിരുന്നു. വിശ്വാസികൾ ഇക്കാര്യം അറിഞ്ഞപ്പോൾ മാനന്തവാടി രൂപത പ്രവാസി ശബ്ദം പത്രത്തേ ക്രൂശിക്കാൻ ഇറങ്ങിയിരിക്കുകയാണ്‌. ഇതൊന്നും പുറത്തുവിടരുതെന്നും വിശ്വാസികൾ അറിയരുതെന്നും ആണ്‌ രൂപതയുടെ നിലപാടിനു പിന്നിൽ.എന്നാൽ അതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. കാരണം മാനന്തവാടി രൂപതയല്ല രാജ്യം ഭരിക്കുന്നത്.എല്ലാം സുതാര്യമാകട്ടേ..വിശ്വാസികൾ അറിയട്ടേ..

ഇനി പുറത്തുവരേണ്ടത് ഭൂമി വില്പനയുടെ വിശദാമശങ്ങൾ

ഭൂമി വില്പന സമ്മതിച്ച സ്ഥിതിക്ക് മാനന്തവാടി രൂപത അതിന്റെ വിശദാംശങ്ങൾ കൂടി വിശ്വാസികൾക്ക് മുന്നിലോ, ആല്മായ സംഘടനകളിലോ പറയാൻ ബാധ്യസ്ഥരാണ്‌ . ഭൂമി വിറ്റ രൂപത ഇപ്പോൾ ആരെയാണ്‌ ഭയക്കുന്നത്. വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു. ആധാരത്തിൽ എത്ര രൂപ കാണിച്ചാണ്‌ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത് നല്കിയത്? എഗ്രിമെന്റ് വിലയും, വാക്കാൽ ഉള്ള വിലയും എത്രയാണ്‌? ഇതാണ്‌ പുറത്തുവരേണ്ടത്. ഇതൊന്നും തല പോയാൽ അവർ പുറത്തുപറയില്ലെന്ന് അന്നത്തേ കച്ചവടത്തിനു ചുക്കാൻ പിടിച്ച് ചില ഇടനിലക്കാർ പറയുന്നു. കാരണം അത്രമാത്രം പണം രേഖയിലും, ലഭിച്ചതുമായി വ്യതാസമുണ്ടത്രേ. എറണാകുളത്തേ പോലെ ഇവിടെ കബളിപ്പിക്കപ്പെട്ടിട്ടില്ല. മുഴുവൻ തുകയും രൂപതക്ക് ലഭിച്ചു. അതായത് ആധാരത്തിലും അതിനു പുറത്തുള്ളതുമായ വൻ സഖ്യ രൂപതാ തലപത്തുള്ളവർക്ക് കൈമാറി. ബ്രോക്കർമാരായി പ്രവർത്തിച്ചവർക്ക് പണം കിട്ടിയപ്പോൾ പറഞ്ഞ് കമ്മീഷൻ പോലും കൊടുക്കാതെ കിട്ടിയത് കുറെ കണക്കിൽ വ്കയ്ച്ചും വയ്ക്കാതെയും കച്ചവടത്തിനു നേതൃത്വം നല്കിയ ളോഹധാരികൾ കോടികളുമായി പോവുകയായിരുന്നു. വൻ വെളിപ്പെടുത്തലുകൾ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളു.

രൂപതയിൽ കുംബസാര രഹസ്യം ചോർത്തി എന്നും അത് പുറത്താക്കി വിശ്വാസിയേ ബ്ളാക്ക്മെയിൽ ചെയ്തു എന്നും ആയിരുന്നു മറ്റൊരു ആരോപണം. ഇത്തരത്തിൽ ഒരു സംഭവം ഇല്ലെന്ന് രൂപത അധികൃതർ മറുപടി പറയുന്നു. ഈ വിഷയത്തിൽ പ്രവാസി ശബ്ദം വാർത്ത വ്യാജമെന്നും പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട പരാതി ഇപ്പോഴും നിലവിൽ ഉണ്ട്. മാനന്തവാടി രൂപതാ മെത്രാനാണ്‌ പരാതി നല്കിയതും . ഇതുമായി ബന്ധപ്പെട്ട രേഖകൾ കുംബസാരത്തിന്റെ വിശ്വാസപരമായ പവിത്രത ഓർത്തും, സ്വകാര്യത  പരിഗണിച്ചുമാണ്‌ പ്രസിദ്ധീകരിക്കാത്തത്. ആയതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണ്‌. അല്ലെങ്കിൽ ആല്മായ സമിതികൾക്ക് മുന്നിൽ ഹാജരാക്കാൻ പ്രവാസി ശബ്ദം തയ്യാറാണ്‌. കുംബസാര രഹസ്യം പുറത്തായ വാർത്ത വന്നതോടെ ഇത്തരത്തിൽ നിരവധി അനുഭവങ്ങളാണ്‌ വിശ്വാസികൾ പങ്കുവയ്ക്കുന്നത്. കുംബസാര രഹസ്യം പറഞ്ഞ് വൈദീകർ കുടുംബനാഥമാരേയും, നാഥന്മാരേയും ചൂഷണം ചെയ്യുന്നതായും ഇത് ഓർമ്മിപ്പിച്ച് സംഭാവകൾ വാങ്ങിച്ചതായും അനുഭവങ്ങൾ വിശ്വാസികൾ പങ്കുവയ്ച്ചു.

കൊട്ടിയൂർ സഭവത്തിൽ മെത്രാനുമായുള്ള ബന്ധം ആയിരുന്നു മറ്റൊരു ആരോപണം. മെത്രാന്റെ രാജിയും. രാജിയുമായി ബന്ധപ്പെട്ട് മെത്രാൻ നറ്റത്തിയ 45 മിനുട്ട് സംഭാഷണം പ്രവാസി ശബ്ദത്തിന്റെ കൈവശം ഇപ്പോഴും ഭദ്രമായിട്ടുണ്ട്. കൂടുതൽ ഉപദ്രവിക്കേണ്ടെന്ന് കരുതിയും, മാന്യതയുടെ   പേരിലുമാണ്‌ പുറത്തുവിടാത്തത്. രാജിവയ്ക്കും എന്നു കാട്ടി ജീവൻ ടി.വിയിൽ വന്ന വാർത്തയുടെ വിശദാംശങ്ങളും
വ്യക്തമായി ഉണ്ട്.

ആയതിനാൽ രൂപത… എന്നാൽ രൂപതാ..എന്ന പരിഹാസ പേരാക്കി വിശ്വാസികളേകൊണ്ട് വിളിപ്പിക്കുന്ന ശൈലി മാറ്റിയെടുക്കണം. കേസു നല്കും എന്ന മാനന്തവാടി രൂപതയുടെ വെല്ലുവിളി വലിയ കാര്യമായി പരിഗണിക്കുന്നു. ഈ വിഷയങ്ങൾ രൂപത തന്നെ കോടതിയിൽ എത്തിക്കണം. വ്യവഹാരം നടത്തണം. പ്രവാസി ശബ്ദത്തിനും   അവിടെ രേഖകളും തെളിവും ഹാജരാക്കാൻ അവസരം ഉണ്ടാകുമല്ലോ. കോടതിയിൽ എന്തായാലും രേഖകൾ ഹാജരാക്കാതെ രൂപതയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ല. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പ്രവാസി ശബ്ദത്തോടുള്ള അടങ്ങാത്ത പകയാണ്‌. മാനന്തവാടി രൂപതയിലേ ഫാ.റോബിൽ 16കാരിയേ ഗർഭിണിയാക്കിയ പരാതി വന്നപ്പോൾ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ചത് പൊളിച്ചടുക്കിയ കലിയാണ്‌ ഇപ്പോഴും രൂപതയിലെ ചിലർക്ക് പ്രവാസി ശബ്ദത്തോട്. ആ സഭവത്തിൽ പ്രവാസി ശബ്ദം ഇല്ലായിരുന്നുവെങ്കിൽ ഇന്നും രൂപതയിലേ കള്ള നാണയങ്ങൾക്കും ഫാ.റോബിനും സമൂഹത്തിൽ തല ഉയർത്തി നടക്കാമായിരുന്നു. രൂപതയുടെ ഭൂമി വില്പന ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് അടക്കം റിപോർട്ട് ചെയ്തു എങ്കിലും മറ്റാരോടും മെത്രാനും മറ്റും പകയില്ല. പ്രവാസി ശബ്ദത്തോട് മാത്രമാണ്‌. ഫാ.റോബിന്റെ കേസിൽ ആണ്‌ ഈ ശത്രുത തുടങ്ങുന്നത്. ഞങ്ങൾക്ക് ഒപ്പം ലക്ഷകണക്കിന്‌ വിശ്വാസികൾ ഉണ്ട്. ഞങ്ങളുടെ വാർത്തകൾ അവർ ഏറ്റെടുക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവു കൂടിയാണ്‌ രൂപതയുടെ വാർത്ത കുറിപ്പ് പോലും വിശ്വാസികൾ വായിക്കാതെ തള്ളികളഞ്ഞത്.

ഭൂമി വില്പനയിൽ ആല്മായ സംഘടനയുടെ ഇടപെടൽ

മാനന്തവാടി രൂപതയുടെ ഭൂമി വില്പനയുടെ വിശദാമശങ്ങൾ പുറത്തുവിടണമെന്ന് വിശ്വാസ സമൂഹത്തിൽ നിന്നും പ്രസ്താവന വന്നു. കാത്തലിക് ലെയിമെൻ അസോസിയേഷൻ വയനാട് ഗ്രൂപ്പാണ്‌ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും, വാടസ്പ്പിലും അസോസിയേഷൻ പ്രസ്താവയിറക്കി.കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ ബന്ധപ്പെടണം എന്നും സംഘടന ഇറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. മാനന്തവാടി രൂപതയിലേ രൂപ താ ക്കാർക്ക് ഈ നല്ല വൈദീകന്റെ സ്വർഗീയ അനുഭവം നിറയുന്ന വീഡിയോ സമർപ്പിക്കുന്നു. പച്ചയായ ദൈവത്തിന്റെ പച്ച പരമാർഥങ്ങൾ ..ഇത്തരത്തിലാകണം സഭയും വൈദീകരും.

Top