സമ്മര്‍ദ്ദം ഫലം കണ്ടു; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന് പാകിസ്ഥാന്റെ യാത്രാനുമതി

ഇസ്‍ലാമാബാദ്∙ ബൈക്ക് യാത്രക്കാരൻ റോഡപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ യുഎസിലേക്കു തിരിച്ചയച്ചു. ഉദ്യോഗസ്ഥനെ വിട്ടുകിട്ടുന്നതിനായി യുഎസ് ഉയർത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണു നടപടി. നിയമം അനുസരിച്ച് ഇയാളുടെ വിചാരണ യുഎസില്‍ നടത്താമെന്നാണു അറിയിച്ചിരുന്നത്.

ഉദ്യോഗസ്ഥൻ പാക്കിസ്ഥാൻ വിട്ടെന്ന് ഇസ്‍ലാമാബാദിലെ യുഎസ് എംബസിയും അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പാക്കിസ്ഥാൻ യുഎസിനു കൈമാറിയതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. മോചനത്തെ തുടർന്ന് പാക്കിസ്ഥാനിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കാണ് യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഹാൾ പോയത്.

Top