റോളിനെ കുറിച്ച് സംസാരിക്കും മുമ്പേ അയാൾക്ക് സെക്‌സ് വേണം ; അവാർഡ് ജേതാവായ സംവിധായകനെതിരെ ആരോപണവുമായി നടി ദിവ്യ ഉണ്ണി

കൊച്ചി: കൊച്ചിയിൽ പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനെ കാണാന്‍ എത്തുമ്പോള്‍ ദിവ്യാ ഉണ്ണിയുടെ മനസ്സില്‍ നിറയെ സ്വപ്‌നങ്ങളായിരുന്നു .രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട നടിയാണ്‌ ദിവ്യ ഉണ്ണി . മലയാളികളായ ദിവ്യയുടെ മാതാപിതാക്കൾ 50 വർഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു സംവിധായകനുമായുണ്ടായിരുന്ന കൂടിക്കാഴ്ച . ഒറ്റയ്ക്കായിരുന്നതു കൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസിൽ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ അയാളെ കാണാൻ പോയത്. രാത്രിയിൽ സംവിധായകർ നടിമാരെ ഹോട്ടൽ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാൻ കേട്ടിരുന്നു.

രാത്രി 9 മണിക്കാണെങ്കിലും, ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’.

റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ ദിവ്യ തയ്യാറായില്ല.സിനിമയിൽ റോൾ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു.

Top