ദീപാവലിക്ക്‌ നിയമവിരുദ്ധമായി പടക്കം പൊട്ടിച്ച രണ്ട് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

സിംഗപൂര്‍: സിംഗപ്പൂരില്‍ ദീപാവലി ആഘോഷിച്ച ഇന്ത്യക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍പണി. ദീപാവലി ആഘോഷത്തിനായി നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിന് രണ്ട് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും അമ്പതിനായിരം മുതല്‍ ഒരു ലക്ഷം വരെ പിഴയും വിധിച്ചു. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.

തിയാഗു സെല്‍വകരാജൊ(29) ശിവകുമാര്‍ സുബ്രഹ്മണ്യം(48) എന്നിവരാണ് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. ശിവകുമാര്‍ റോഡില്‍ ഒരുപെട്ടി ചൈനീസ് പടക്കം വെക്കുകയും തിയാഗു അത് കത്തിക്കുകയുമായിരുന്നു.

തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരും ചേര്‍ന്ന് പടക്കംപൊട്ടിച്ചത്. ചൊവ്വാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പടക്കെ പോട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

നിയമവിരുദ്ധമായി റോഡില്‍ പടക്കം പൊട്ടിക്കുന്നു എന്ന അടിക്കുറിപ്പോടെ എസ് ജി റോഡ് വിജിലന്റെ എന്ന ഫേസ്ബുത്ത് ഗ്രൂപ്പില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഹാപ്പി ദീപാവലി ആശംസിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ലിറ്റില്‍ ഇന്ത്യ എന്നാണ് സിംഗപ്പൂരിലെ ഈ പ്രദേശം അറിയപ്പെടുന്നത്. നിരവധി ഇന്ത്യക്കാരാണ് ഇവിടെ താമസിക്കുന്നത്.

Top