Kerala Top Stories

ഒത്തു തീര്‍പ്പിന് ഡോക്ടര്‍മാര്‍; ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു; കെജിഎംഒഎ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടും

തിരുവനന്തപുരം: സമരം അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നീക്കം. മൂന്ന് ഡോക്ടര്‍മാരുള്ള പി.എച്ച്.സികളില്‍ വൈകീട്ട് വരെ ഒ.പി പ്രവര്‍ത്തിപ്പിക്കാമെന്ന് കെജിഎംഒഎ അറിയിച്ചു. രോഗികളുടെ എണ്ണത്തിനനുസരിച്ച് ജോലി ക്രമീകരിക്കണമെന്നും ഡോക്ടര്‍മാര്‍. നിലപാട് സര്‍ക്കാരിനെ വാക്കാല്‍ അറിയിച്ചു. രേഖാമൂലം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി സമരക്കാരുമായി ഇന്ന് തന്നെ ചര്‍ച്ച നടത്തിയേക്കും.

ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ രാവിലെ പറഞ്ഞിരുന്നു. നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആവശ്യത്തിന് തസ്തിക സൃഷ്ടിച്ച ശേഷമാണ് പുതിയ പരിഷ്‌കരണം തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം നീട്ടിയത് ജനങ്ങള്‍ക്കുവേണ്ടിയാണ്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍ദ്രം പദ്ധതി നിര്‍ത്തിവെയ്ക്കില്ലെന്നും അത് പൊളിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ല.

1957 മുതല്‍ 2017 വരെയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടായിരുന്നത്. രോഗീപരിചരണം, പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം, സെമിനാറുകള്‍ എന്നിവയെല്ലാം ഈ ഡോക്ടര്‍ ഒറ്റയ്ക്കു നോക്കിയിരുന്നു. ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരേയും നിയമിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഒപി ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ വൈകിട്ട് മൂന്നുവരെയാണ്. കാര്‍ഡിയോളജി പോലെയുള്ള സ്‌പെഷ്യല്‍റ്റികള്‍ വൈകിട്ട് ആറുമണിവരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയാണ് അവിടെനിന്നും ഇറങ്ങുന്നത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഭൂരിപക്ഷം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണു നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

Related posts

കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു; നെടുങ്കുന്നം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍; കൊലപാതകത്തിന് കാരണം പ്രണയ കലഹം

അഖിലേഷിനെ തിരിച്ചെടുത്തു, തീരുമാനം കരുത്തറിയിച്ചതിനു പിന്നാലെ

subeditor

ഹിറ്റ്‌ലര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജോസഫ് ഗീബല്‍സിനെപ്പോലെയാണ് മോദിക്ക് രവിശങ്കര്‍ പ്രസാദെന്ന് കോണ്‍ഗ്രസ്

പേരൂർക്കട ലോ അക്കാദമിയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തെ നേരിടാനൊരുങ്ങി മാനേജ്‌മെന്റ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

subeditor

തിങ്കളാഴ് മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടും

പാലക്കാട്ട് സ്‌കൂളില്‍ കളക്ടറുടെ ഉത്തരവ് മറികടന്ന് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

ആറ് വയസുകാരായ ഇരട്ടസഹോദരന്മാരെ തട്ടിക്കൊണ്ടുപോയി , മോചനദ്രവ്യം വാങ്ങിയതിന് ശേഷം കൊന്ന് പുഴയില്‍ തള്ളി

ജിഷയെ വധിച്ചത് താനാണെന്ന് വീമ്പു പറഞ്ഞ യുവാവിനേ പോലീസ് പൊക്കി, ചോദ്യം ചെയ്തപ്പോൾ മറ്റൊരു കേസിൽ അകത്തായി

subeditor

മോഷ്ടിച്ച മലഞ്ചരക്ക് സാധനങ്ങള്‍ വില്‍ക്കുന്നതിനിടെ പിടിയിലായത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളുള്‍പ്പെട്ട സംഘം

special correspondent

ഷെറിന്‍റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല, ആശുപത്രിയിലെത്തിച്ച കാമുകൻ ഒളിവിൽ, പരുക്കേറ്റത് ട്രെയിനിൽ നിന്നു വീണെന്ന് ഡോക്റ്റർമാർ

subeditor

ലളിത ജീവിതം വേണമോയെന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തികള്‍; അര്‍ഹതയുള്ള ആനൂകൂല്യം എടുക്കുന്നതില്‍ തെറ്റില്ല; താന്‍ കൈയ്യില്‍ നിന്ന് പണമെടുത്താണ് കണ്ണട വാങ്ങിയത്- കാനം രാജേന്ദ്രന്‍

subeditor12

കൂട്ടത്തിലുള്ള ബ്രോക്കൾക്ക് അസൂയ, കുശുമ്പ്,പുശ്ചം ഇവമൂലം കോഴിക്കോട് കലക്ടർ ഫേസ്ബുക്ക് വിട്ടു.

subeditor

സൗത്ത് തായ് വാനിലെ തയ്‌നാനില്‍ ഭൂചലനം

subeditor

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ യുവതി കുഴഞ്ഞ് വീണ് മരിച്ചു

ശബരീനാഥന്റെ വിജയം അച്ഛന്റെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്കുള്ള മറുപടി: സുലേഖ

subeditor

ശബരിമല വിഷയത്തില്‍ എന്‍ഡിഎയില്‍ പ്രശ്‌നങ്ങളില്ല; ബി.ജെ.പിയുടെ കാര്യം അവര്‍ പറയട്ടേ: തുഷാര്‍ വെള്ളാപ്പള്ളി

subeditor5

റിയ വൃദ്ധനെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി; കിടക്കപങ്കിട്ട് നഗ്നദൃശ്യം പകര്‍ത്തി; പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടല്‍

subeditor10