Business

പ്രളയബാധിതര്‍ക്കായ് ഡോ. ബോബി ചെമ്മണൂര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു

കോഴിക്കോട്: പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്കായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. ദുരിത ബാധിതര്‍ക്കായ് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് ഷോറൂമുകളുമായ് നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഡോ. ബോബി ചെമ്മണൂര്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തി അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.

ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിക്കേണ്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ബോട്ടുകള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിവിധ ഷോറൂമുകളില്‍ നിന്നും ജീവനക്കാര്‍ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തി ദുരിതബാധിതര്‍ക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് സ്റ്റാഫുകളും, ബോബി ഫാന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി രംഗത്തുണ്ട്. ഈ അവസരത്തില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളുടെയും ലാഭം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായ് വിനിയോഗിക്കുമെന്നും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

ബോബി ബസാറില്‍ നിന്നും അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു വരുന്നുണ്ട്. ചെമ്മണൂര്‍ ഗ്രൂപ്പിന്റെ എല്ലാ വാഹനങ്ങളും ആംബുലന്‍സുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയതായും ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Related posts

വാട്ട്‌സ്ആപ്പിന് പണി കൊടുത്ത് ഗൂഗിള്‍

നിരവധി കേസുകളില്‍ പ്രതിയായിട്ടും കുരുക്കാന്‍ കഴിയാത്ത മഹാരാജ മഹാദേവന്‍, കേരളത്തില്‍ മാത്രം പലിശയ്ക്ക് കൊടുത്തിരിക്കുന്നത് 500 കോടി രൂപ

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പേരാമ്പ്ര ഷോറൂം ഡോ. ബോബി ചെമ്മണൂരും ഹണിറോസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

main desk

ഇന്ത്യന്‍ റയില്‍വേ ‘റിക്രൂട്ട്മെന്‍റ് മഹാമഹത്തിന്’ തയ്യാറെടുക്കുന്നു

മാറിടം പരസ്യത്തിനു നല്കി മാർകറ്റു പിടിക്കുന്നു.

subeditor

കള്ളപ്പണം: ഇന്ത്യക്കാരുടെ വിവരങ്ങള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു.

subeditor

ഗൾഫ് സാമ്പത്തിക തകർച്ചയിലേക്ക്. ഐ.എം ഫ് റിപോർട്ട് പുറത്തുവന്നു;ശംബളത്തിൽ നികുതി ഈടാക്കാൻ ശിപാർശ

subeditor

പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്

subeditor

മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടി

subeditor

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു

പ്രവാസികള്‍ക്ക് സന്തോഷിക്കാം: രൂപയ്ക്ക് മൂല്യത്തകര്‍ച്ച

subeditor

ജീവിതത്തിൽ ഒരിക്കലും കാണാത്ത ഇന്ത്യക്കാരന്‌ സൗദിക്കാരൻ മുടക്കിയത് 2.2കോടി രൂപ

subeditor

വരുമാന വിപണി വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം ഭീമന്മാരെ പിന്തള്ളി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്

1രൂപയ്ക്ക് ഇനി 300മിനുട്ട് സംസാരിക്കാം- റിലയൻസ് ജിയോ വരുന്നു

subeditor

വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ എല്ലാവര്‍ക്കും വെരിഫിക്കേഷന്‍ നല്‍കാന്‍ ട്വിറ്റര്‍

subeditor12

ഭൂമി, ഫ്ളാറ്റ് വിലകൾ കുത്തനേ ഇടിയുന്നു, റിയൽ എസ്റ്റേറ്റ് മേഖല തകരും, സ്വർണ്ണ വില ഉയരും

subeditor

ഫ്‌ളിപ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്ത് മാരുതി കാര്‍ സ്വന്തമാകൂ…..

subeditor

ഡോ. ബോബി ചെമ്മണൂരിന് ബഡ്ഗ സമുദായത്തിന്‍റെ ആദരം