എന്നെ ശാന്തതയിലേക്ക് കൂട്ടിക്കൊണ്ടു പോയ നാട്; കേരളത്തെ പുകഴ്ത്തി ഡോ.കഫീല്‍ ഖാന്‍

കേരളത്തെ പോലെ ഇത്രയും മനോഹരമായ സ്ഥലം ഇന്ത്യയിലുണ്ടെന്നത് ആശ്ചര്യകര്യമാണെന്ന് ഗൊരഖ്പൂര്‍ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ.കഫീല്‍ ഖാന്‍. തന്റെ കേരള യാത്രയെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു കഫീലിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളിലൂടെ…

യാത്രകള്‍ക്കെല്ലാം പ്രത്യേക ഉദ്ദ്യേശങ്ങളുണ്ടായിരുന്നെങ്കിലും കേരളം എനിക്ക് തന്നത് വ്യത്യസ്തമായ അനുഭൂതിയായിരുന്നു. ഇവിടെയെല്ലാം വിശുദ്ധവും ദൈവികവുമാണ്. പ്രകൃതി ഇവിടുത്തെ ജനതയെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു. തടാകങ്ങള്‍, കടല്‍ത്തീരങ്ങള്‍, ഹരിതകാഴ്ചകള്‍ എല്ലാം യഥാസ്ഥാനത്ത് സമന്വയിച്ചിരിക്കുന്നു.

ശാന്തതയുടെ ഓരോ തലങ്ങളിലേക്കാണ് ഇവ എന്നെ കൂട്ടിക്കൊണ്ടുപോയത്. കൂടുതല്‍ പേരെ കാണേണ്ടതിനാല്‍ കൂടുതല്‍ സമയവും യാത്ര കാറിലായിരുന്നതു കൊണ്ട് യാത്രയെ ‘ഇന്നോവ ട്രിപ്പ്’ എന്ന് വിശേഷിപ്പിക്കാം.

ഇത്രയും മര്യാദയുള്ള ജനത ഈ രാജ്യത്ത് ജീവിക്കുന്നുണ്ടെന്നത് ആശ്ചര്യകര്യമാണ്. ആതിഥ്യമര്യാദ മാത്രമല്ല, ഇവിടെ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു.

സമൃദ്ധി നിറഞ്ഞ അന്തരീഷത്താല്‍ ദൈവം തങ്ങളെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് ഇവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ നാടിനെ ‘ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്നു’. കേരളമേ നന്ദി, ഞാനിനിയും വരും എന്റെ കുടുംബവുമായി, ഉടനെ…

While the whole trip had a different purpose but Kerala had given different prospective to my understanding about this…

Posted by Drkafeel Khan on Sunday, May 13, 2018

Top