ഡോക്ടർ മരിയ ഗ്രേസിയേ കൊലപ്പെടുത്തിയ ശേഷം മകൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

തോപ്പുംപടി :അമ്മയുടെ പേരിൽ ഉള്ള ഭൂമിയും പണവും ചോദിച്ച് ഒരു മകന്റെ കൂടി ക്രൂര കൃത്യത്തിനു കേരളം സാക്ഷിയാകുന്നു. കഴിഞ്ഞ 5ന്‌ ഓടംപള്ളി ലെയ്നിൽ അരക്കനാട് എസ്ആർ അപ്പാർട്മെന്റിൽ താമസിച്ചിരുന്ന മട്ടമ്മൽ ഡോ. മരിയ ഗ്രേസി(64) യെ ആശുപത്രിയിൽ കൊണ്ടുവന്നത് മകൻ. എത്തിച്ചത് അമ്മയുടെ ചലനമറ്റ ശരീരം ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇപ്പോൾ മകൻ തെന്നെയാണ്‌ കൊലയാളി എന്ന് തിരിച്ചറിഞ്ഞു. മരണവുമായി ബന്ധപ്പെട്ട് മകൻ ജോസ് പ്രദീപ് (35) ആണ് അറസ്റ്റിലായത്. അമ്മയുടെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ട് അതിക്രൂരമായി മർദ്ദിച്ച് വാരിയെല്ലുകൾ അടക്കും ഒടിച്ച് മകൻ കൊല്ലുകയായിരുന്നു.

ഡോ. മരിയ ഗ്രേസിക്ക് സംഭവിച്ചത് ഇങ്ങനെ

ഓടംപള്ളി ലെയ്നിൽ അരക്കനാട് എസ്ആർ അപ്പാർട്മെന്റിൽ ആയിരുന്നു മരിയ താമസിച്ചത്. ഇവരുടെ പേരിൽ ഭൂമിയും കുറച്ച് ബാങ്ക് ഡിപോസിറ്റും ഉണ്ടായിരുന്നു. ഇത് കൈക്കലാക്കാൻ നാളുകളായി പല വഴികളും മകൻ ജോസ് പ്രദീപ് നോക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരന്തിരം ഡോക്ടർ മരിയയേ മർദ്ദിച്ചിരുന്നു. പതിവു പോലെ സ്വത്തിനായി വഴക്കുണ്ടാക്കിയ ജോസ് പ്രദീപ് അമ്മയേ മർദ്ദിച്ചു. കോപം കൊണ്ട് അമ്മയേ നിലത്തിട്ട് ചവിട്ടുകയും വാരിയെല്ലുകൾ അടിച്ചും ചവിട്ടിയും പൊട്ടിക്കുകയും ചെയ്ത്യു. വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളിൽ കുത്തി കയറുകയും അവിടെയും മുറിവുകൾ ഉണ്ടാവുകയും ചെയ്തു. ആന്തരിക രക്ത സ്രാവം ഉണ്ടായി. അവശ നിലയിലായ മരിയ വീട്ടിൽ തന്നെ ഏറെ മണിക്കൂർ കിടന്നു. തുടർന്ന് വീട്ടിൽ കിടന്ന് മരിച്ചു.

മരിച്ച് എന്ന് ഉറപ്പായപ്പോൾ മകൻ അമ്മയുടെ മൃതദേഹവുമായി ആശുപത്രിയിൽ എത്തുകയായിരുന്നു. ജോസ് പ്രദീപ് ആദ്യം പറഞ്ഞത് അമ്മ ഹൃദയാഘാതത്തിൽ മരിച്ചു എന്ന രീത്യിൽ ആയിരുന്നു.തോപ്പുംപടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാ‍ർ നൽകിയ സൂചനപ്രകാരമാണു പൊലീസ് കൂടുതൽ അന്വേഷണം നടത്തിയത്.അസി. പൊലീസ് കമ്മ‌ിഷണർ എസ്. വിജയന്റെ നിർദേശപ്രകാരം എസ്ഐമാരായ സി. ബിനു, എം.ഡി. അഭിലാഷ്, എഎസ്ഐ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മകനെ കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Top