മലപ്പുറത്തു കോടികളുടെ മയക്കു മരുന്നു വേട്ട അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: അഞ്ചുകോടിയുടെ മയക്കുമരുന്നുമായി അഞ്ചുപേര്‍ അരീക്കോട് അറസ്റ്റില്‍. മീഥെയിന്‍ ഡയോസിന്‍ ആന്‍സിസ്റ്റാമിന്‍ (എം.ഡി.എ) എന്ന മയക്കുമരുന്നാണ് മലപ്പുറം ഡിവൈ.എസ്.പി: ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 750 ഗ്രാം എം.ഡി.എയുമായി അഞ്ച് അംഗ സംഘം അറസ്റ്റിലാകുന്നത്. തമിഴ്നാട് പളനി റോഡില്‍ കൊടൈകനാല്‍ റഫീഖ് രാജ് (33), കോട്ടയം മീനച്ചാല്‍ കീഴ്പറയാര്‍ മാങ്ങാത്ത് പയസ്സ് മാത്യു (50), തമിഴ്നാട് തൃച്ചി മഞ്ചല്‍തിടയില്‍ വിക്ടര്‍ ജഗന്‍ രാജ് (26), ദിണ്ഡിഗല്‍ പീരമ്മാള്‍കോവില്‍ വെള്ളച്ചാമി ഗുണശേഖരന്‍ (46), കോഴിക്കോട് കൊടിയത്തൂര്‍ പന്നിക്കോട് പാലാട് മജീദ് (56) എന്നിവരാണ് പോലീസിന്റെ പടിയിലായത്. മജീദാണ് പ്രദേശത്തെ പ്രധാന ഏജന്റെന്ന് പോലീസ് പറഞ്ഞു.

മജീദിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഘം വലയിലാകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മയക്കുമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴിയാണ് രാജ്യത്ത് എത്തുന്നത്. നേരത്തെ വിമാന മാര്‍ഗം എത്തിയിരുന്ന മയക്കുമരുന്ന് പിടിക്കപ്പെടുമെന്നു കണ്ടതോടെ ശ്രീലങ്കന്‍ വഴി കടല്‍മാര്‍ഗം തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ എത്തിക്കുകയാണു ചെയ്ുയന്നത്. ഇവിടെ നിന്നാണ് അറേബ്യന്‍ രാജ്യങ്ങളിലേക്കും മരുന്ന് കൊണ്ട്പോകുന്നത്. അരീക്കോട് മൈത്ര പാലത്തിന് സമീപം കൂട്ടുകൂടി നില്‍ക്കുന്ന സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം വ്യക്തമായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. മലബാറിലെ വിവിധ ജില്ലകളിലും ദുബൈയിലും വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ ചിലര്‍ ദുബൈയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. സമൂഹത്തിലെ ഉന്നതരാണ് ഉപഭോക്താക്കളെന്ന് പോലീസ് പറഞ്ഞു. നിശാ ക്ലബ്ബ്, അപ്പാര്‍ട്ട്മെന്റ്, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് ഇവ വിതരണം ചെയ്യുന്നത്. മില്ലി ഗ്രാമിന് 5000 രൂപ മുതല്‍ വിലയുള്ളവയാണിത്. അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് വിലമതിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും മലബാര്‍ കേന്ദ്രീകരിച്ച് കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. പ്രഫഷനല്‍ കോളജുകളില്‍ ഇവ വിതരണം ചെയ്യുന്നുണ്ട്.

Top