ജോലി യൂബറിൽ, ശമ്പളം 71 ലക്ഷം, ലോട്ടറിയടിച്ച സന്തോഷത്തിൽ ഡെൽഹിയിലെ വിദ്യാർഥി

ന്യൂഡല്‍ഹി: ജോലി തേടി നടക്കുന്ന ആയിരക്കണക്കിനു യുവാക്കൾക്കിടയിൽ പഠനത്തിനിടെ ജോലി കിട്ടിയ യുവാവ് കൗതുകമാകുന്നു. യൂബറിലാണ് ഡെൽഹിയിലെ ഒരു വിദ്യാർഥിക്ക് ജോലി കിട്ടിയിരിക്കുന്നത്. യൂബറില്‍ ജോലി കിട്ടുന്നത് വലിയ സംഭവമൊന്നുമല്ലെങ്കിലും ശമ്പളമാണ് സംഭവം.
വര്‍ഷത്തില്‍ 71 ലക്ഷം രൂപ. ഡല്‍ഹി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥാണ് ഈ ഭാഗ്യവാന്. ക്യാംപസ് റിക്രൂട്മെന്റ് വഴിയാണ് യൂബര്‍ സിദ്ധാര്‍ത്ഥിനെ തെരഞ്ഞെടുത്തത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലാണ് സിദ്ധാര്‍ത്ഥിന്റെ നിയമനം. അതിനായി അമേരിക്കയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് സിദ്ധാര്‍ത്ഥ്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ കിട്ടിയ അപൂര്‍വ്വ നേട്ടമാണിതെന്നും യൂബറിന് വേണ്ടി സാങ്കേതിക അറിവുകള്‍ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും സിദ്ധാര്‍ഥ് പറഞ്ഞു.